2009, ഏപ്രിൽ 11, ശനിയാഴ്‌ച

പുനര്‍ജ്ജനി

ന്‍റെ എല്ലാ കൂട്ടുകാര്‍ക്കും വിഷു ഈസ്റര്‍ ആശംശകള്‍

ഇവിടെ ഞാന്‍ ഒരു സംഭവം വിവരിക്കാന്‍ പോവുക യാണ്
"പുനര്‍ജ്ജനി "
നമുക്കതിനെ അങ്ങനെ വിളിക്കാം എങ്കില്‍ തുടങ്ങാം

സമയം 5:15

അരണ്ട പ്രകാശത്തില്‍ വിജനമായ തെരുവിന്‍റെ ഒരു അറ്റത്തുകൂടി കര കറ ശബ്ദം ഉണ്ടാക്കി സുമെഷി ന്‍റെ
ഹെര്‍ക്കുലിസ് സൈക്കള്‍ വരുന്നു. വേഗത കുറവാണു എങ്കിലും ഒരു അഭ്യാസി യുടെ മെയ് വഴ ക്കത്തോടെ സൈക്കളില്‍ നിന്നു ചാടി ഇറങ്ങി "
ഒറ്റ കൈകൊണ്ടു സൈക്കള്‍ സ്റ്റാന്‍ഡില്‍ വച്ചു , ഷര്‍ട്ടിന്റെ കോളര്‍ വലിച്ചിട്ടു പത്ര കെട്ട് അടുക്കാന്‍ തുടങ്ങി .
ഡാ സുമ വന്നു നീ വേഗം ആ ദീപിക താ ...
ബിനു വിളിച്ചു പറഞ്ഞു സുമേ നിനക്കു കട്ടന്‍ വെന്ടെ ഡാ? ....
പിന്നെ എന്തെന്തു ചോദ്യമാ ഭാസ്കരേട്ടാ ....ഭാസ്കരേട്ടന്റെ ഒരു കട്ടന്‍ അങ്ങോട്ട് ചെന്നില്ലേ വയറ്റിന്നു പോകുമോ ?...
എടാ ..വേണ്ട വേണ്ട രാവിലെ എന്റെ വായില്‍ ഇരിക്കുന്നത് കേള്‍പ്പിക്കേണ്ട .......
എന്റെ "പാക്കരു" പിണങ്ങാതെ ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ ???
സുമേഷ് അങ്ങനെ യാണ് എല്ലാവര്ക്കും പ്രിയപ്പെട്ടവന്‍ ITC
യില്‍ പഠിക്കുന്നു . രാവിലെ പോകുന്നതി മുന്പേ 150 പത്രം വിതരണം ചെയ്യും .
പക്ഷെ ഇന്നു പതിവുള്ള കുശല അന്നെ ഷണങ്ങല്‍ക്കൊന്നും നില്‍ക്കാതെ വേഗം പത്രം എടുത്തു കാരിയരിലും ഹാന്റിലിലും ഒതുക്കി .
"നീ എവിടെയ്ക്കാടാ ഇത്രവെളുപ്പിനെ ?...."
" ഇന്നു പ്രക്ടിക്കലിന്‍റെ എക്സാം ആണ് "
ശനിയാഴച്ച രാവിലെ അമ്പലത്തില്‍ പോകാന്‍ ഗീതു വരും എന്നും ആറുമണിക്ക് മുന്പേ ചെങ്ങറ മുക്കിനു ചെല്ലണം എന്ന് ഇവര്‍ക്കറിയോ ?.
ചെങ്ങറ മുക്കിനു നിന്നും രണ്ടര കിലോമീറ്റര്‍ ദൂരം ഉണ്ട് കൊച്ചുകാളി ഭഗവതി ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിന്റെ കുറെ അപ്പുറം ഒറ്റപെട്ടു നില്ക്കുന്ന ശങ്കരമംഗലത്ത് ഒരു മാതൃഭൂമി .
കയറ്റ മായത് കൊണ്ടു സൈക്കള്‍ തള്ളാന്‍ കയറാന്‍ വയ്യാത്തത് കാരണം ആ പത്രം ആരുടെ എന്കിലും കൈയ്യില്‍ കൊടുത്തു വിടുകയാണ് പതിവു. പക്ഷെ ഇപ്പോള്‍ കൂടെ നടക്കാന്‍ ഗീതു ഉണ്ടെല്ലോ ?.
സുമേഷ് സൈക്കള്‍ തള്ളി റോഡിലേക്ക്‌ ഇറക്കി
പെട്ടന്നാണ് ഒരു ആമ്പുലന്‍സ് സയറണ്‍ ഇട്ട്കൊണ്ടു അവര്‍ക്കുമുന്പിലൂടെ പാഞ്ഞു പോയത് പത്രം അടുക്കി കൊണ്ടിരുന്ന എല്ലാവരും ഇറങ്ങി നോക്കി
അവന്റെ കാര്യം പോക്കാ ....
എന്നാ സ്പീടാ .........ആരായിരിക്കും അത് ...........മൂത്തു റ്റി ലേക്കാകും ഇവിടെഅടുത്തുള്ള ആരോ ആണ് .......
ചര്ച്ച പുതിയ തലത്തിലെ ക്കു കടക്കുമ്പോള്‍ സുമേഷിന്റെ സൈക്കള്‍ നീങി തുടങ്ങിയിരുന്നു .......
പാലത്തില്‍ വന്നപ്പോഴും അവന്റെ മനസ്സിലുടെ ആമ്പുലന്‍സ് പാഞ്ഞു പോവുകയായിരുന്നു . പാലത്തില്‍ നിന്നുള്ള ഇറക്കം ഇറങ്ങാന്‍ തുടങ്ങി യപ്പോള്‍ തന്നെ കണ്ടു അങ്ങ് ദൂരെ വളവില്‍ ആള്‍കൂട്ടം . ചന്കിടിപ്പോടെ യാണ് ആള്‍ കൂട്ടത്തി നരികെ ബ്രയ്ക്ക് ചെയ്തത് . ഒരു നോട്ടം മാത്രമെ നോക്കാന്‍ സാധി ച്ചോ ള്ളൂ പൂര്‍ണമായും തകര്‍ന്ന മാരുതി സെന്‍ കാര്‍, തളംകെട്ടിനില്‍ക്കുന്ന രക്തം , തിരികെ നടക്കാന്‍ തുടങ്ങിയപ്പോളാണ് വെള്ളിടിപോലെ അവന്റെ മനസ്സില്‍ ആ ചിന്ത വന്നത് ഈ കാര്‍ അതെനിക്കറിയാം ഒന്നു കൂടി തിരിഞ്ഞു നോക്കി വിനോദെട്ടന്റെ കാര്‍ .....
ശങ്കര മഗലത്തു വിനോദെ ട്ടന്റെ കാര്‍ ...............
അപ്പോള്‍ ആമ്പുലന്‍സില്‍ .........................ചന്കില്‍ എന്തോ ഒന്നു വിണത് പോലെ കണ്ണില്‍ ഇരുട്ട് കയറ് ന്നു ................ചെറുകെ നിലത്തേ ക്കിരുന്നു ...........................(തുടരും ..)