2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ചികിത്സ മുടങ്ങി; സെയ്താലിയുടെ പ്രാര്ഥന മക്കളുടെ അന്നം മുടങ്ങരുതേ എന്നുമാത്രം


ബ്ലൂ ലോകത്ത് ഉള്ളവരെല്ലാം അറിയാന്‍ !!!


ഇന്നു (04-02-2010) ല്‍ മാതൃഭുമിയില്‍ വന്നൊരു വാര്‍ത്ത‍ ഇതിനോടൊപ്പം ചേര്‍ക്കുന്നു നമ്മള്‍ ഇവരെ സഹായിക്കണം കാരണം നമ്മള്‍ക്കെ ഇവരെ സഹായിക്കാന്‍ പറ്റു .......................
SBT Alathoor Branch
A/C No: 67092090738

പാലക്കാട്: നൊച്ചിപറമ്പിലെ ഒറ്റയടി പ്പാതയിലൂടെ തെന്നിലാപുരത്ത് ഇത്തിരി നടന്നാല് സെയ്താലിയുടെ വീട്ടിലെത്തും. നിറംമങ്ങിയ മണ്ചുവരുകള്ക്കുള്ളില് നിറയെ സങ്കടമാണ്. ഉമ്മറപ്പടിയില്തന്നെ 12 കാരി ഷാഹിദയും 19 കാരന് അബ്ദുള് അസിയും. മുറ്റത്ത് പറക്കുന്ന പൂമ്പാറ്റയെ പിടിക്കാന് മണ്ണിലൂടെ ഇഴഞ്ഞിഴഞ്ഞ് പോകുന്ന ഇരുവരെയും നോക്കി ജനല്പ്പടിയില് ഇരുന്ന് കണ്ണുചിമ്മുന്ന 20 കാരന് അബ്ദുള്മനാഫ്

കാലുകളുടെ ശേഷിക്കുറവുമൂലം നടക്കാനാവാത്തതിന്റെ കഷ്ടപ്പാട് ബുദ്ധിവൈകല്യമുള്ളതുകൊണ്ട് മൂന്നുപേര്ക്കും മനസ്സിലാവുന്നില്ല. സംസാരശേഷിയില്ലാത്ത മക്കളുടെ അസുഖവും ദാരിദ്ര്യത്തിന്റെ ആധിയും പ്രകാശംകെടുത്തിയ മുഖവുമായി ഉപ്പ സെയ്താലിയും ഉമ്മ നൂര്ജഹാനും ഇവര്ക്കൊപ്പമുണ്ട്.

പഠിക്കാനും പണിയെടുക്കാനുംപോകേണ്ട പ്രായത്തില് ഒന്നിനുമാവാതെ മൂന്നുമക്കളും കഴിയുന്നതോര്ക്കുമ്പോള് സെയ്താലിക്കും വിഷമമാണ്.

നൊച്ചിപറമ്പില് ഒരുവീടിന് പിറകുവശം ഷീറ്റിറക്കി സൈക്കിള് റിപ്പയര്കട നടത്തുകയാണ് സെയ്താലി. 50 രൂപകൂടി കിട്ടാത്ത ദിവസങ്ങളാണ് കൂടുതലും. 'അരി വാങ്ങാന്തന്നെ അയല്ക്കാരോട് കടംവാങ്ങണം.' കാര്യങ്ങള് ബുദ്ധിമുട്ടായതോടെ കഴിഞ്ഞ അഞ്ചുമാസമായി മൂന്നുമക്കളുടെയും മരുന്ന് വാങ്ങുന്നില്ല.

തൃശ്ശൂര് മിഷന് ആസ്പത്രിയിലാണ് ചികിത്സ. ഒരുമാസം 3,000 രൂപ മരുന്നിനും മറ്റുമായി വേണ്ടിവരും. ഫിസിയോതെറാപ്പിയും ഉണ്ടായിരുന്നു.

ചികിത്സകള് ഫലംകാണാതായതിനൊപ്പം ദാരിദ്ര്യവുംകൂടിയായപ്പോള് മരുന്ന് നിര്ത്തുകയായിരുന്നു. മൂന്നുമക്കളെയും ഒരുമിച്ചുനോക്കാന് നൂര്ജഹാന് ഒറ്റയ്ക്കാവാത്തതുകൊണ്ട് സെയ്താലിക്ക് മറ്റുജോലികള്ക്ക് പോകാനാവില്ല. മക്കളുടെ ചികിത്സാസഹായത്തിനായി ഒന്നരവര്ഷംമുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിന്റെ ആലത്തൂര് ശാഖയില് തുടങ്ങിയ 67092090738 എന്ന അക്കൗണ്ടില് ആകെ മിനിമം ബാലന്സായ 503 രൂപ മാത്രമാണുള്ളത്.

പട്ടിണിയില്ലാതെ പോകാന് കഴിയണമെന്നുപറഞ്ഞ് 20 കാരനായ മനാഫിനെ കട്ടിലിലേക്ക് എടുത്തുകിടത്തുകയാണ് സെയ്താലി. ഉറുമ്പുകൂട്ടം വരിവരിയായി പോകുന്നതുനോക്കി കൈകൊട്ടുന്ന മകളെ കാണുമ്പോഴാണ് നൂര്ജഹാന്റെ ആധിയേറുക. 'പെണ്കുട്ടിയല്ലേ, വളര്ന്നുവലുതായാല് ആപത്തുവരാതെ നോക്കണം, ഞങ്ങള്ക്ക് എത്രകാലം സാധിക്കും ?' ഷാഹിദ എപ്പോഴും ചേട്ടന് അബ്ദുള് അസിക്കൊപ്പമാണ്. ഒരുമിച്ചിരുന്നില്ലെങ്കില് രണ്ടുപേരുടെയും മുഖം വാടും. മനാഫിന് ഒരുമൂലയ്ക്ക് ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം.

ഷാഹിദയും അബ്ദുള്അസിയും കണ്ണുതെറ്റിയാല് മുറ്റത്ത് ഇഴഞ്ഞുനടക്കും. വീടിനുപിന്വശത്ത് ചപ്പുകത്തിച്ചതില് വീണ് ഷാഹിദയുടെ വലതുവശംമുഴുവന് മൂന്നുവര്ഷംമുമ്പ് പൊള്ളലേറ്റിരുന്നു.

ചെറിയ ചെറിയ തെറ്റുകള്ചെയ്താലും ഇവരെ ഉമ്മ വഴക്കുപറയാറില്ല. കാരണം മൂന്നുപേര്ക്കും ഇടയ്ക്കിടയ്ക്ക് അപസ്മാരമിളകും. ഉടന് കുത്തിവെപ്പെടുത്തില്ലെങ്കില് അവശരാകും. വയ്യാണ്ടായാല് സൈക്കിളിനുപിന്നില് മക്കളെ ഇരുത്തി സെയ്താലി ആലത്തൂര് സര്ക്കാര് ആസ്പത്രിയിലെത്തിക്കും. എനിക്ക് കഴിയുന്നതുവരെ ഞാന് നോക്കും, കാശുണ്ടെങ്കിലും ഇല്ലെങ്കിലും. ഒരു മുന്നുചക്രമുള്ള സൈക്കിള് വാങ്ങാനായെങ്കില് ഇവരെ ആസ്പത്രിയിലേക്ക് വേഗം കൊണ്ടുപോകാമായിരുന്നു. ദാരിദ്ര്യം തീര്ന്നില്ലെങ്കിലും അതെങ്കിലും മതിയായിരുന്നു. സെയ്താലിയുടെ സ്വരം ദൈന്യമാകുന്നു.
http://www.mathrubhumi.com/online/malayalam/news/story/138153/2010-02-04/kerala