പ്രണയ ദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയ ദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയ ദിനം

ഇന്നു പ്രണയ ദിനം
എന്താണ് ഇ പ്രണയം എന്നത് കൊണ്ടു ഇന്നത്തെ തലമുറ അര്‍ത്ഥ മാക്കുന്നത്.
ചിന്തിക്കേണ്ട കാര്യം ആണ്. കാരണം പണ്ടത്തെ പോലെയല്ല ഇപ്പോള്‍,
പണ്ടു പ്രണയം കാമുകി കാമുകന്മ്മാരല്ലാതെ ആരും അറിയില്ലായിരുന്നു .ആരെകിലും അറിഞ്ഞാല്‍ പേടിയാ ആരും അറിയാതെ ബുക്കില്‍ നിന്നുകിട്ടിയ പ്രണയ ലേഖനം വായിക്കാന്‍ രണ്ടു ദിവസം വരെ കൊടുനടന്നിട്ടുന്ടു.
ഇന്നു അപതിവില്ല എഴുത്തിനെ കാണാനില്ല.
പകരം സെല്‍ ഫോണ്‍ കൂലി പണിക്കു പോകുന്ന അച്ഛനമ്മമാരുടെ മക്കളുടെ കൈയ്യിലും കാണും കുറഞ്ഞത് ഒരു മൊബൈല് ഫോണ്‍ എങ്കിലും . അപ്പോള്‍ പിന്നെ ഗള്‍ഫുകാരുടെ മക്കളുടെ കാര്യം പറയണോ ?.
ദേരയില്‍ ഒരു ഷോപ്പില്‍ വെച്ചാണ്‌ സുലൈമാനെ പരിചയപ്പെടുന്നത്. കൂട്ടുകാരി ക്ക് വേണ്ടി ഒരു മൊബൈല് തപ്പി പോയതാണ്. "മോളെ ഇ ബാബറി എന്നൊരു മൊബൈല് ഉണ്ടോ എന്നൊന്ന് ചോദിക്കാമോ " ഹിന്ദി ക്കാരനായ ഷോപ്പ് ഉടമയോട് പറഞ്ഞു മനസിലാക്കുന്നതില്‍ പരാജയ പെട്ട അദേഹം എന്നോട് ചോദിച്ചത് . ബാബറി എന്നൊരു കമ്പനിയെ പ്പറ്റി അറിവില്ലാത്ത ഞാന്‍ ഒന്നു കൂടി പേരു ചോദിച്ചു. വിണ്ടും അദ്ദേഹം എന്ന് തന്നെ പറഞ്ഞപ്പോള്‍ കൂട്ടുകാരിയാണ്‌ പറഞ്ഞതു "എടി ഇനി blackberry എന്നാണോ ".ഞാന്‍ പറഞ്ഞു ഹേ അതായിരിക്കില്ല കാരണം 55 വയസ്സിനു മേല്‍ പ്രായം വരുന്ന construction field-ല്‍ ജോലിചെയ്യുന്ന അദേഹം ഇത്തരം വിലകൂടിയ മൊബൈല്‍ വാങ്ങുമോ?. എങ്കിലും
Blackberry എന്നാണോ എന്ന് ചോദിച്ചു.
"അതെ അതായിരിക്കും മോളെ "
"ചേട്ടാ അതിന് നല്ല വില വരും "
"എങ്കിലും എത്രയാകും ?"
ഏറ്റവും കുറഞ്ഞതിനു 2000 ദിര്‍ഹം(ഏകദേശം ഇരുപത്തി ആറായിരം രൂപ ) ആകും
എന്നത് കേട്ടു മുഷിഞ്ഞ നോട്ടുകള്‍ വിണ്ടും പ്ലാസ്റിക്ക് കവറിലേക്ക് തിരിച്ചിട്ട് നിറയുന്ന കണ്ണുകളോടെ നടന്നു നീങ്ങി. ഒപ്പം
"ഇനി അടുത്ത മാസം വരാം നാട്ടില്‍ ഒരുമാസം കൂടി കഴിഞ്ഞു പോകാം ".
ഇ വാക്കുകള്‍ എന്റെ കാതില്‍ വന്നലച്ചു
മൊബൈല്‍ വാങ്ങാന്‍ പറ്റാഞാതോ അതോ നാട്ടില്‍ പോകുന്നത് ഒരു
മാസം കൂടി നീണ്ടതോ അദ്ദേഹ ത്തിന്റെ കണ്ണ് നിറച്ചത് .
പത്താം ക്ലാസ് പരിക്ഷ കഴിഞ്ഞു നാട് വിട്ടതാണ് അയാള്‍ .കുറെ അലഞ്ഞു ഒടുവില്‍ ദുബായ് എന്ന ഇ സ്വപ്പന ഭുമിയില്‍ എത്തിപ്പെട്ടു ഉണ്ടായിരുന്ന രണ്ടു പെങ്ങമ്മാരെ കെട്ടിച്ചുവിട്ടു . കടം വീട്ടി വന്നപ്പോള്‍ ഒത്തിരി വൈകി നുപ്പത്ത്തി അഞ്ചാം വയസില്‍ ആയിരുന്നത്രെ വിവാഹം
ഇപ്പോള്‍ +2 -നു പഠിക്കുന്ന മകനും മകളും പത്തു മാസം തികച്ചു അയാള്‍ കുടുബ ത്തോ ടോത്ത് കഴിഞ്ഞിട്ടില്ല . മകന് വേണ്ടിയിട്ടാണ് മൊബൈല് അതില്ലാതെ അയാള്ക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല കാരണം
അയാളെ ക്കാളും മകന്‍ മൊബൈല്‍ പ്രതീക്ഷിക്കുന്നു .
ഒരു പക്ഷെ വര്‍ഷ വസാനം കുറെ കളിപ്പാട്ടങ്ങളും ആയി വരുന്ന എന്തോ ഒന്നായി പ്പോയോ
അ കുട്ടികളുടെ മനസ്സില്‍ അച്ഛന്‍ ??
അറുനൂറു (ഏകദേശം എയാഴിരത്തി അഞ്ഞുരു രൂപ ) അടിസ്ഥാന ശമ്പളവും ഓവര്‍ ടൈം എല്ലാം കുടി കൂട്ടി ആയിരം ദിര്‍ഹ ത്തിനടുത്ത് വരുന്ന ആ സാദു, മകന് ഏറ്റവു കുടിയ മൊബൈല്‍ വാങ്ങാന്‍ കഷ്ട പ്പെടുന്നു. വീട്ടില്‍ ഇരിക്കുന്ന വര്‍ക്കു അറിയണോ ഇതുവല്ലോം.
സോറി നമ്മള്‍ പറഞ്ഞുവന്നത് പ്രണയം ,
അപ്പോള്‍ അങ്ങനെ നമ്മുടെ കുട്ടികള്ക്ക് സര്‍വ്വ സ്വതന്ത്രര്‍ ആണ് .
ഇഷ്ടം പോലെ സംസാരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ എല്ലാം.
L.K.G ല്‍ പഠിക്കുന്ന കുട്ടിയെ പോലും തല്ലാന്‍ എന്ന് ഗുരു നാഥന്‍ മ്മാര്‍ക്ക് അവകാശം ഇല്ല. തല്ലിയാല്‍ നാളെ കോടതി കേരെന്റ്ടി വരും .
പത്തനം തട്ട യില്‍ അറിയപ്പെടുന്ന ഒരു സ്കൂളിലെ ടീച്ചര്‍ തന്‍റെ ക്ലാസ്സിലെ കുട്ടികളെ കാണരുതാത്ത സാഹചര്യ ത്തില്‍ കണ്ടു .
പിറ്റേ ദിവസം ക്ലാസ്സിലെ എല്ലാ‍ പെണ്‍കുട്ടികളെയും സ്റ്റാഫ് റൂമില്‍ വിളിപ്പിച്ചു ദേഹ പരിശോദന നടത്തി ഞെട്ടി ക്കുന്ന തായിരുന്നു കണ്ടെത്തല്‍ നുപ്പതി രണ്ടു കുട്ടികളില്‍
ഇരുപത്തി നാലു പേരുടേയും അടി വസ്ത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
അതിലും ഭികരമായ വസ്തുത മനസ്സില്‍ ആയതു വിട്ടില്‍ നിന്നും രക്ഷ കര്‍ത്താക്കളെ വിളിപ്പിച്ചപ്പോള്‍ ആയിരുന്നു.
ഇതില്‍ മുന്നേ മൂന്നു പേരുടെ വിട്ടില്‍ നിന്നു മാത്രമേ മൊബൈല് ഫോണ്‍ വാങ്ങി കൊടുത്ത ട്ടു ള്ളൂ. ബാക്കിയെല്ലാം ബസിലെ ഡ്രൈവര്‍ കിളി കണ്ടടോര്‍ ഷോപ്പില്‍ നില്‍ക്കുന്നവര്‍ അങ്ങനെ പലരും വാങ്ങികൊടുതവ.
എങ്ങോട്ടാണ് നമ്മുടെ പുതിയതലമുറ യുടെ പോക്ക്.കോള്‍ നിരക്ക് മിനിട്ടിനു അഞ്ചു പൈസയ്ക്കും പത്തു പൈസയ്ക്കും കൊടുത്തു മൊബൈല്‍ കമ്പനികള്‍ അവരുടെ സ്രിങ്ങ ല വിപുല പ്പെടുതുപോള്‍ കൈവിട്ടു പോകുന്നത് പുതിയ തലമുറയെ ആണ് .
പ്രായ പൂര്‍ത്തിയായ കുട്ടികളുടെ ബാഗ് പരിശോദിക്കുന്ന തു ഇന്നത്തെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്നുകരുതുന്ന അച്ഛനമ്മ മ്മര്‍ക്കണോ തെറ്റ് പറ്റുന്നത് ?.
മക്കള്‍ എവിടെ ഒക്കെ പോകുന്നു ആരാണ് അവരുടെ കൂട്ടുകാര്‍ എന്നൊക്കെ എന്നെത്ര പേര്‍ക്കറിയാം ?.
അമ്പലപ്പുഴയില്‍ നടന്ന സംഭവം തന്നെ ഉദാകരണം. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കട്ടെ!.
ഇന്നത്തെ പ്രണയം ഒരു തരം ഹരം ആണ് നല്ലത് കാണുപോള്‍ (പുറം പുച്ചു ) ഉണ്ടാകുന്ന എന്തോ ഒന്നു (എല്ലാം അങ്ങനെ ആണെന്നല്ല ).
പൂര്‍വ കാമുകി കാമുകന്‍ മ്മാരെ പരിചയ പ്പെടുത്തുന്ന എത്രയോ കാമുകി കാമുകന്‍ മ്മാര്‍ ന്നമ്മുടെ ഇടയില്‍ ഉണ്ട് .
കണ്ടു, ഇഷ്ടപ്പെട്ടു, മിണ്ടി പിന്നെ കടക്കുന്നതു
തപ്പിലും തലോടലിലേക്കും ആണ് ഇത്തരം പ്രണയം യദാര്‍ത്ഥ മാണോ നിന്നെ എപ്പോളും കണ്ടു കൊണ്ടിരി ക്കാന്‍ എന്നും പറഞ്ഞു
കാമുകിയുടെ ശരിരത്തെ മൊബൈല് കാമറയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന കാമുകന്‍. ഒരു നല്ല കാമുകന്‍ ആണോ?.
ഇ തരം സ്ന്ഹേഹം ഓര്ജിനലാണോ?.

ഉമ്മ കൊടുത്തില്ല അല്ലെങ്കില്‍ പിടിക്കാന്‍ കൊടുത്തില്ല എന്ന് പറഞ്ഞു പിണങി പോകുന്ന കാമുകന്‍ അവളെ ക്കാളും അവളുടെ ശരിരത്തെ അല്ലെ പ്രണയിക്കുന്നത്‌.
പലരും പ്രണയിക്കുന്നത്‌ തന്‍റെ ദുഃഖം പങ്കു വയ്ക്കാനും മന സുഖത്തിനും വേണ്ടിയിട്ടാണ് .
അവിടെ ശരിരം കടന്നു വരൂ മ്പോള്‍ സുക്ഷിക്കണം.
പ്രണയത്തിന്റെ റുട്ട് മാറുന്നു .
ഇപ്പോള്‍ പലരുടെയും മൊബൈലില്‍ കാണാം ബ്ലൂടുത്ത് വഴി ഒഴുകി നടക്കുന്ന സ്രിംകാരങ്ങള്‍
പലതും കേട്ടാല്‍ അറയ്ക്കുന്നവ.
ഭാര്യഭര്‍ത്താക്കന്‍ മ്മാര്‍ തമ്മിലുള്ളതും കാമുകി കാമുകന്മ്മാര്‍ തമ്മിലുള്ളവയും മറ്റും. "കുന്തി " ഫോണ്‍ (വാക്ക് ശരിയാണൊ എന്നറിയില്ല )
ഉപയോഗിച്ചു നാട്ടിലേക്കു വിളിക്കുന്ന വരും ഭാര്യയുടെ അല്ലെന്കില്‍ കാമുകിയുടെ വാക്കുകള്‍ വിണ്ടും കേള്‍ക്കാം എന്നുകരുതി റെക്കോര്‍ഡ് ചെയ്തവയാണിത്തരം സംസാരങ്ങള്‍ .
സുക്ഷിക്കുക!
നമ്മളെ! നമ്മുടെ കുഞ്ഞുങളെ പ്രണയം നല്ലതാണു
പക്ഷെ അത് അതിര് വിടുമ്പോള്‍ പ്രണയം അല്ല സെക്സ് ആണ് അവിടെ സ്നേഹം ഇല്ല
മറിച്ചു കിഴ്പ്പെടുത്തല്‍ ആണ് സുഖ ദുഃഖ ങ്ങള്‍ പങ്കു വെയ്ക്കാന്‍ എല്ലാം മനസിലാക്കുന്ന ഒരാള്‍ നല്ലതാണു. പക്ഷെ അതിനപ്പുറത്തേക്ക് കടക്കരുത് കടന്നാല്‍ ........


സ്നേഹി ക്കുന്നവര്‍ക്കും സ്നേഹിക്കാന്‍ കൊതിക്കുന്നവര്‍ക്കും
ഒരു നല്ല പ്രണയദിനം ആശംസിച്ചു കൊണ്ടു
നിര്ത്തുന്നു ഏതെങ്കിലും തരത്തില്‍ ആര്ക്കെങ്കിലും വേദന തോന്നി എങ്കില്‍ ക്ഷെമ ചോദിക്കുന്നു
നിങളുടെ
കല്യാണി