2009, ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയ ദിനം

ഇന്നു പ്രണയ ദിനം
എന്താണ് ഇ പ്രണയം എന്നത് കൊണ്ടു ഇന്നത്തെ തലമുറ അര്‍ത്ഥ മാക്കുന്നത്.
ചിന്തിക്കേണ്ട കാര്യം ആണ്. കാരണം പണ്ടത്തെ പോലെയല്ല ഇപ്പോള്‍,
പണ്ടു പ്രണയം കാമുകി കാമുകന്മ്മാരല്ലാതെ ആരും അറിയില്ലായിരുന്നു .ആരെകിലും അറിഞ്ഞാല്‍ പേടിയാ ആരും അറിയാതെ ബുക്കില്‍ നിന്നുകിട്ടിയ പ്രണയ ലേഖനം വായിക്കാന്‍ രണ്ടു ദിവസം വരെ കൊടുനടന്നിട്ടുന്ടു.
ഇന്നു അപതിവില്ല എഴുത്തിനെ കാണാനില്ല.
പകരം സെല്‍ ഫോണ്‍ കൂലി പണിക്കു പോകുന്ന അച്ഛനമ്മമാരുടെ മക്കളുടെ കൈയ്യിലും കാണും കുറഞ്ഞത് ഒരു മൊബൈല് ഫോണ്‍ എങ്കിലും . അപ്പോള്‍ പിന്നെ ഗള്‍ഫുകാരുടെ മക്കളുടെ കാര്യം പറയണോ ?.
ദേരയില്‍ ഒരു ഷോപ്പില്‍ വെച്ചാണ്‌ സുലൈമാനെ പരിചയപ്പെടുന്നത്. കൂട്ടുകാരി ക്ക് വേണ്ടി ഒരു മൊബൈല് തപ്പി പോയതാണ്. "മോളെ ഇ ബാബറി എന്നൊരു മൊബൈല് ഉണ്ടോ എന്നൊന്ന് ചോദിക്കാമോ " ഹിന്ദി ക്കാരനായ ഷോപ്പ് ഉടമയോട് പറഞ്ഞു മനസിലാക്കുന്നതില്‍ പരാജയ പെട്ട അദേഹം എന്നോട് ചോദിച്ചത് . ബാബറി എന്നൊരു കമ്പനിയെ പ്പറ്റി അറിവില്ലാത്ത ഞാന്‍ ഒന്നു കൂടി പേരു ചോദിച്ചു. വിണ്ടും അദ്ദേഹം എന്ന് തന്നെ പറഞ്ഞപ്പോള്‍ കൂട്ടുകാരിയാണ്‌ പറഞ്ഞതു "എടി ഇനി blackberry എന്നാണോ ".ഞാന്‍ പറഞ്ഞു ഹേ അതായിരിക്കില്ല കാരണം 55 വയസ്സിനു മേല്‍ പ്രായം വരുന്ന construction field-ല്‍ ജോലിചെയ്യുന്ന അദേഹം ഇത്തരം വിലകൂടിയ മൊബൈല്‍ വാങ്ങുമോ?. എങ്കിലും
Blackberry എന്നാണോ എന്ന് ചോദിച്ചു.
"അതെ അതായിരിക്കും മോളെ "
"ചേട്ടാ അതിന് നല്ല വില വരും "
"എങ്കിലും എത്രയാകും ?"
ഏറ്റവും കുറഞ്ഞതിനു 2000 ദിര്‍ഹം(ഏകദേശം ഇരുപത്തി ആറായിരം രൂപ ) ആകും
എന്നത് കേട്ടു മുഷിഞ്ഞ നോട്ടുകള്‍ വിണ്ടും പ്ലാസ്റിക്ക് കവറിലേക്ക് തിരിച്ചിട്ട് നിറയുന്ന കണ്ണുകളോടെ നടന്നു നീങ്ങി. ഒപ്പം
"ഇനി അടുത്ത മാസം വരാം നാട്ടില്‍ ഒരുമാസം കൂടി കഴിഞ്ഞു പോകാം ".
ഇ വാക്കുകള്‍ എന്റെ കാതില്‍ വന്നലച്ചു
മൊബൈല്‍ വാങ്ങാന്‍ പറ്റാഞാതോ അതോ നാട്ടില്‍ പോകുന്നത് ഒരു
മാസം കൂടി നീണ്ടതോ അദ്ദേഹ ത്തിന്റെ കണ്ണ് നിറച്ചത് .
പത്താം ക്ലാസ് പരിക്ഷ കഴിഞ്ഞു നാട് വിട്ടതാണ് അയാള്‍ .കുറെ അലഞ്ഞു ഒടുവില്‍ ദുബായ് എന്ന ഇ സ്വപ്പന ഭുമിയില്‍ എത്തിപ്പെട്ടു ഉണ്ടായിരുന്ന രണ്ടു പെങ്ങമ്മാരെ കെട്ടിച്ചുവിട്ടു . കടം വീട്ടി വന്നപ്പോള്‍ ഒത്തിരി വൈകി നുപ്പത്ത്തി അഞ്ചാം വയസില്‍ ആയിരുന്നത്രെ വിവാഹം
ഇപ്പോള്‍ +2 -നു പഠിക്കുന്ന മകനും മകളും പത്തു മാസം തികച്ചു അയാള്‍ കുടുബ ത്തോ ടോത്ത് കഴിഞ്ഞിട്ടില്ല . മകന് വേണ്ടിയിട്ടാണ് മൊബൈല് അതില്ലാതെ അയാള്ക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല കാരണം
അയാളെ ക്കാളും മകന്‍ മൊബൈല്‍ പ്രതീക്ഷിക്കുന്നു .
ഒരു പക്ഷെ വര്‍ഷ വസാനം കുറെ കളിപ്പാട്ടങ്ങളും ആയി വരുന്ന എന്തോ ഒന്നായി പ്പോയോ
അ കുട്ടികളുടെ മനസ്സില്‍ അച്ഛന്‍ ??
അറുനൂറു (ഏകദേശം എയാഴിരത്തി അഞ്ഞുരു രൂപ ) അടിസ്ഥാന ശമ്പളവും ഓവര്‍ ടൈം എല്ലാം കുടി കൂട്ടി ആയിരം ദിര്‍ഹ ത്തിനടുത്ത് വരുന്ന ആ സാദു, മകന് ഏറ്റവു കുടിയ മൊബൈല്‍ വാങ്ങാന്‍ കഷ്ട പ്പെടുന്നു. വീട്ടില്‍ ഇരിക്കുന്ന വര്‍ക്കു അറിയണോ ഇതുവല്ലോം.
സോറി നമ്മള്‍ പറഞ്ഞുവന്നത് പ്രണയം ,
അപ്പോള്‍ അങ്ങനെ നമ്മുടെ കുട്ടികള്ക്ക് സര്‍വ്വ സ്വതന്ത്രര്‍ ആണ് .
ഇഷ്ടം പോലെ സംസാരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ എല്ലാം.
L.K.G ല്‍ പഠിക്കുന്ന കുട്ടിയെ പോലും തല്ലാന്‍ എന്ന് ഗുരു നാഥന്‍ മ്മാര്‍ക്ക് അവകാശം ഇല്ല. തല്ലിയാല്‍ നാളെ കോടതി കേരെന്റ്ടി വരും .
പത്തനം തട്ട യില്‍ അറിയപ്പെടുന്ന ഒരു സ്കൂളിലെ ടീച്ചര്‍ തന്‍റെ ക്ലാസ്സിലെ കുട്ടികളെ കാണരുതാത്ത സാഹചര്യ ത്തില്‍ കണ്ടു .
പിറ്റേ ദിവസം ക്ലാസ്സിലെ എല്ലാ‍ പെണ്‍കുട്ടികളെയും സ്റ്റാഫ് റൂമില്‍ വിളിപ്പിച്ചു ദേഹ പരിശോദന നടത്തി ഞെട്ടി ക്കുന്ന തായിരുന്നു കണ്ടെത്തല്‍ നുപ്പതി രണ്ടു കുട്ടികളില്‍
ഇരുപത്തി നാലു പേരുടേയും അടി വസ്ത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
അതിലും ഭികരമായ വസ്തുത മനസ്സില്‍ ആയതു വിട്ടില്‍ നിന്നും രക്ഷ കര്‍ത്താക്കളെ വിളിപ്പിച്ചപ്പോള്‍ ആയിരുന്നു.
ഇതില്‍ മുന്നേ മൂന്നു പേരുടെ വിട്ടില്‍ നിന്നു മാത്രമേ മൊബൈല് ഫോണ്‍ വാങ്ങി കൊടുത്ത ട്ടു ള്ളൂ. ബാക്കിയെല്ലാം ബസിലെ ഡ്രൈവര്‍ കിളി കണ്ടടോര്‍ ഷോപ്പില്‍ നില്‍ക്കുന്നവര്‍ അങ്ങനെ പലരും വാങ്ങികൊടുതവ.
എങ്ങോട്ടാണ് നമ്മുടെ പുതിയതലമുറ യുടെ പോക്ക്.കോള്‍ നിരക്ക് മിനിട്ടിനു അഞ്ചു പൈസയ്ക്കും പത്തു പൈസയ്ക്കും കൊടുത്തു മൊബൈല്‍ കമ്പനികള്‍ അവരുടെ സ്രിങ്ങ ല വിപുല പ്പെടുതുപോള്‍ കൈവിട്ടു പോകുന്നത് പുതിയ തലമുറയെ ആണ് .
പ്രായ പൂര്‍ത്തിയായ കുട്ടികളുടെ ബാഗ് പരിശോദിക്കുന്ന തു ഇന്നത്തെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്നുകരുതുന്ന അച്ഛനമ്മ മ്മര്‍ക്കണോ തെറ്റ് പറ്റുന്നത് ?.
മക്കള്‍ എവിടെ ഒക്കെ പോകുന്നു ആരാണ് അവരുടെ കൂട്ടുകാര്‍ എന്നൊക്കെ എന്നെത്ര പേര്‍ക്കറിയാം ?.
അമ്പലപ്പുഴയില്‍ നടന്ന സംഭവം തന്നെ ഉദാകരണം. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കട്ടെ!.
ഇന്നത്തെ പ്രണയം ഒരു തരം ഹരം ആണ് നല്ലത് കാണുപോള്‍ (പുറം പുച്ചു ) ഉണ്ടാകുന്ന എന്തോ ഒന്നു (എല്ലാം അങ്ങനെ ആണെന്നല്ല ).
പൂര്‍വ കാമുകി കാമുകന്‍ മ്മാരെ പരിചയ പ്പെടുത്തുന്ന എത്രയോ കാമുകി കാമുകന്‍ മ്മാര്‍ ന്നമ്മുടെ ഇടയില്‍ ഉണ്ട് .
കണ്ടു, ഇഷ്ടപ്പെട്ടു, മിണ്ടി പിന്നെ കടക്കുന്നതു
തപ്പിലും തലോടലിലേക്കും ആണ് ഇത്തരം പ്രണയം യദാര്‍ത്ഥ മാണോ നിന്നെ എപ്പോളും കണ്ടു കൊണ്ടിരി ക്കാന്‍ എന്നും പറഞ്ഞു
കാമുകിയുടെ ശരിരത്തെ മൊബൈല് കാമറയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന കാമുകന്‍. ഒരു നല്ല കാമുകന്‍ ആണോ?.
ഇ തരം സ്ന്ഹേഹം ഓര്ജിനലാണോ?.

ഉമ്മ കൊടുത്തില്ല അല്ലെങ്കില്‍ പിടിക്കാന്‍ കൊടുത്തില്ല എന്ന് പറഞ്ഞു പിണങി പോകുന്ന കാമുകന്‍ അവളെ ക്കാളും അവളുടെ ശരിരത്തെ അല്ലെ പ്രണയിക്കുന്നത്‌.
പലരും പ്രണയിക്കുന്നത്‌ തന്‍റെ ദുഃഖം പങ്കു വയ്ക്കാനും മന സുഖത്തിനും വേണ്ടിയിട്ടാണ് .
അവിടെ ശരിരം കടന്നു വരൂ മ്പോള്‍ സുക്ഷിക്കണം.
പ്രണയത്തിന്റെ റുട്ട് മാറുന്നു .
ഇപ്പോള്‍ പലരുടെയും മൊബൈലില്‍ കാണാം ബ്ലൂടുത്ത് വഴി ഒഴുകി നടക്കുന്ന സ്രിംകാരങ്ങള്‍
പലതും കേട്ടാല്‍ അറയ്ക്കുന്നവ.
ഭാര്യഭര്‍ത്താക്കന്‍ മ്മാര്‍ തമ്മിലുള്ളതും കാമുകി കാമുകന്മ്മാര്‍ തമ്മിലുള്ളവയും മറ്റും. "കുന്തി " ഫോണ്‍ (വാക്ക് ശരിയാണൊ എന്നറിയില്ല )
ഉപയോഗിച്ചു നാട്ടിലേക്കു വിളിക്കുന്ന വരും ഭാര്യയുടെ അല്ലെന്കില്‍ കാമുകിയുടെ വാക്കുകള്‍ വിണ്ടും കേള്‍ക്കാം എന്നുകരുതി റെക്കോര്‍ഡ് ചെയ്തവയാണിത്തരം സംസാരങ്ങള്‍ .
സുക്ഷിക്കുക!
നമ്മളെ! നമ്മുടെ കുഞ്ഞുങളെ പ്രണയം നല്ലതാണു
പക്ഷെ അത് അതിര് വിടുമ്പോള്‍ പ്രണയം അല്ല സെക്സ് ആണ് അവിടെ സ്നേഹം ഇല്ല
മറിച്ചു കിഴ്പ്പെടുത്തല്‍ ആണ് സുഖ ദുഃഖ ങ്ങള്‍ പങ്കു വെയ്ക്കാന്‍ എല്ലാം മനസിലാക്കുന്ന ഒരാള്‍ നല്ലതാണു. പക്ഷെ അതിനപ്പുറത്തേക്ക് കടക്കരുത് കടന്നാല്‍ ........


സ്നേഹി ക്കുന്നവര്‍ക്കും സ്നേഹിക്കാന്‍ കൊതിക്കുന്നവര്‍ക്കും
ഒരു നല്ല പ്രണയദിനം ആശംസിച്ചു കൊണ്ടു
നിര്ത്തുന്നു ഏതെങ്കിലും തരത്തില്‍ ആര്ക്കെങ്കിലും വേദന തോന്നി എങ്കില്‍ ക്ഷെമ ചോദിക്കുന്നു
നിങളുടെ
കല്യാണി

42 അഭിപ്രായങ്ങൾ:

  1. ഹൌ.. ഇത്രെക്കെ സത്യം പറയേണ്ടിയിരുന്നില്ല ....
    കുറെയൊക്കെ പറഞ്ഞതു ശരിയാണെങ്കിലൂം....

    കല്യാണി .... എഴുത്ത് കലക്കി ട്ടോ :)

    മറുപടിഇല്ലാതാക്കൂ
  2. നഗ്ന സത്യങ്ങള്‍....!!! വളരെ നല്ല അവതരണം.... അതെ ഇന്നത്തേ തലമുറക്കു പ്രണയത്തിന്റെ കാര്യത്തില്‍ ലക്ഷ്യമില്ല അതാണ് സത്യം.... അല്ലെങ്കില്‍ പ്രണയിക്കാന്‍ എന്തിനാണ് ഒരു ദിവസം... 365 ദിവസത്തില്‍ ഒര്രു ദിനം അതിനായി നീക്കി വയ്ക്കണോ??

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ പുതിയ ആളാണ്.ഷാര്‍ജയില്‍ ആണു താമസം. വളരെ നന്നായിരിക്കുന്നു. പക്ഷെ പറയാന്‍ ഉദ്ദേശിച്ചത് പ്രണയത്തിലെ മൂല്യച്യുതി ആണോ അതൊ മൊബൈല്‍ ഫോണ്‍ നമ്മുടെ പുതിയ തലമുറയില്‍ ചെലുത്തുന്ന സ്വാദീനമാണോ?

    മറുപടിഇല്ലാതാക്കൂ
  4. കരുത്തോടെ സംസാരിക്കുന്വോള്‍ പെണ്ണിന്റെ കരുത്ത് അനുഭവിക്കാം...ഈ ഭാഷ കൈ മോശം വരാതെ, കരുത്ത് ചോരാതെ സൂക്ഷിക്കുക...സ്നേഹത്തോടെ ഒരു കൂട്ടുകാരന്‍...

    മറുപടിഇല്ലാതാക്കൂ
  5. കത്തയക്കാ‍നുള്ള ഇലക്റ്റട്രോണിക് വിലാസം അയക്കുമോ?

    മറുപടിഇല്ലാതാക്കൂ
  6. ഇന്നത്തെ പ്രണയം ഒരു നിമിഷം കഴിഞ്ഞാല്‍ തിരിഞുകിടക്കുന്ന സെക്സിനുവേണ്ടിതന്നെയാണ് എന്നു ഉറപ്പിക്കുന്നു പുറത്തുവരുന്ന കാര്യങ്ങള്‍..
    പ്രണയം അന്ന്,
    “ഞാനും വരട്ടെ..ഞാനും വരട്ടെ ആടുമേക്കും കാട്ടിനുള്ളില്‍ --
    പാടില്ല പാടെ മറന്നൊന്നും ചെയ്തുക്കുടാ.. ”
    ഇവിടെ കാമുകന്‍ വിശുദ്ധനാണ്..

    കാമുകന്റെ വിശുദ്ധി ഇന്ന് നഷ്ടപെട്ടുകൊണ്ടിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  7. Chechy... Lokam angineyanu... Kurachu thalamurakalkku shesham oru thalamura pade nashichupokum. Ithu athinuvendiyakam. Ezhuthiyathu manoharam. Ashamsakal.

    മറുപടിഇല്ലാതാക്കൂ
  8. പ്രണയം മനസ്സില്‍ ഉണ്ടാവണം അത് ആണും പെണ്ണും എന്നല്ല പ്രകൃതിയെ തന്നെ ആദ്യപ്രണയം ആക്കണം!


    ഈ കഥ വലിയ ഒരു ദുഖസത്യമാണ്, കേരളത്തിലെ യുവത്വം കണ്‍സ്യൂമറിസത്തിന്റെ കരവലയത്തില്‍- എന്നാല്‍ അതു
    സ്വന്തം വിയര്‍പ്പ് കൊണ്ട് നേടുന്നത് മനസ്സിലാക്കാം ഇത് വെറും ഇത്തിള്‍ക്കണ്ണി, മാതാപിതാക്കളുടെ കുഴപ്പവും ഉണ്ട്, വിദേശത്തേക്ക് വന്നുഎന്ന് വച്ച് ഇവിടെ കുതിര പവന് ‍തിരയുന്ന ജോലിയല്ല എന്ന് പറയണം.കുട്ടികള്‍ക്ക് ആണെങ്കിലും -ആവശ്യം അത്യാവശ്യം അനാവശ്യം - എന്ന വേര്‍തിരിവ് മനസ്സിലാക്കി കൊടുക്കണം.ഒരു മൊബൈല്‍ എന്ന് പറയുന്നത് ആവശ്യമാണൊ? ആണെങ്കില്‍ അതു ‘Blackberry’ ആ‍വണൊ? ആ പിതാവ് അതു മനസ്സിലാക്കി കൊടുക്കണം. കേരളത്തിലെ 90% ആത്മഹത്യ എല്ലാം കടക്കെണിയില്‍ നിന്ന് ആകുന്നു, കൊക്കില്‍ ഒതുങ്ങാത്തത് കൊത്തുന്നത് തന്നെ.
    ആഗോള മാന്ദ്യം ഇതിനു മുന്‍‌പും
    ഉണ്ടായിട്ടുണ്ട് അന്ന് ഒന്നും മലയാളിയെ അതു ബാധിച്ചില്ല.
    “അടുക്കള മെലിഞ്ഞാലേ മടിശീല തടിക്കൂ” എന്ന് പറഞ്ഞ അമ്മമാരും മുത്തശ്ശിമാരും അന്ന് കുടുംബത്തുണ്ടായിരുന്നു,
    വഴി കാട്ടിയായിട്ട്,“വരവ് അറിഞ്ഞ് ചിലവിടാന്‍‌” പറയുന്ന കാര്‍ന്നോന്മാരുണ്ടായിരുന്നു . ഈ രീതിയില്‍ മക്കളെ വളര്‍ത്തിയാന്‍ ഒരിക്കലും അവര്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാകില്ല, കാര്യശേഷിയുള്ളവരും ആകില്ല. ധനം സമ്പാതിക്കുന്നതു മാത്രമല്ല വിവേകത്തോടെ വേണ്ടിടത്ത് അതു ഉപയോഗിക്കാനും അറിയണം .. ആ കുട്ടിയെക്കാള്‍ ആ പിതാവ് ധനവിനിയോഗം എങ്ങനെ എവിടെ എന്ന് മനസ്സിലാക്കണം

    മറുപടിഇല്ലാതാക്കൂ
  9. തെറ്റുകള്‍ മാത്രം കാണുന്നത്‌ ശരിയാണെന്നു തോന്നുന്നില്ല. പറച്ചില്‍ നന്നയിട്ടുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  10. പ്രിയ്യ ചേച്ചീ. ഒളിഞ്ഞി, തെളിഞ്ഞും ,,കാമാസക്തിയോടെ നൊക്കുന്ന ചേച്ചിയുടെ ഭാഷയില്‍ തപ്പലും തലോടലും മാത്രമാണ് ഇന്നു പെണ്‍കുട്ടികള്‍ക്കാവശ്യം .നാടകക്കാരന് 9 താം ക്ലാസ്സില്‍ നിന്നും ആദ്യത്തെ ലൌലെറ്റര്‍ കിട്ടിയത് .പിന്നെ ഒരു പാട് പേര്‍ എന്റെ പ്രണയ ഭാജനങ്ങള്‍ ആയിരുന്നിട്ടുണ്ട് പക്ഷെ അതെല്ലാം എന്റെ കുറ്റം കൊണ്ടു തന്നെ പൊട്ടീപൊളിഞ്ഞു....സ്നേഹിക്കുന്ന പെണ്ണിനെ കാമക്കണ്ണോടു കൂടി കാണാന്‍ കഴിയില്ല എന്ന് സത്യമ്മായിരുന്നു എന്റെ ഉള്ളു മുഴുവന്‍..പക്ഷെ അവര്‍ക്കു വേണ്ടത് ..അതല്ല്ലായിരുന്നു
    നാടകക്കാരന്റെ പ്രണയം എന്ന പോസ്റ്റില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.വായിക്കുക.....

    മറുപടിഇല്ലാതാക്കൂ
  11. നല്ല പോസ്റ്റ്... കാലിക പ്രാധാന്യമുള്ളത്....

    തുടർന്നും എഴുതുക...

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  12. best compliments
    belated valentine day wishes
    ഈ പോസ്റ്റ് വായിച്ചപ്പോഴാ ഈ സുദിനത്തെപ്പറ്റി ഓര്‍ത്തത്.
    പ്ലീസ് സെന്‍ഡ് മി യുവര്‍ ഇമെയില്‍ അഡ്രസ്സ്.....

    മറുപടിഇല്ലാതാക്കൂ
  13. തിരക്കുപിടിച്ച ജീവിതപ്പാച്ചിലിനിടയില്‍ ഓടിപ്പോകുന്ന ഇണ്റ്റര്‍നെറ്റ്‌ യുഗത്തില്‍ പലരും പലതും മറക്കുന്നതാണ്‌ ജീവിതത്തിണ്റ്റെ താളം തെറ്റിക്കുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  14. "മാംസനിബദ്ധമല്ല രാഗം" എന്നൊക്കെ പ്രണയത്തെ ഒരു കാലത്ത്‌ ആദര്‍ശവല്‍ക്കരിച്ചിരുന്നു... ആ കാലം മഞ്ഞുപോലെ മാഞ്ഞുപോയി എന്നു സാമാന്യവല്‍ക്കരിക്കാമെങ്കിലും
    ഇക്കാലത്തെ പ്രണയത്തിലും അപൂര്‍വ്വമായി ആ ഗുണങ്ങള്‍ കണ്ടേക്കാം..

    സമകാലികാവസ്ഥയില്‍ പ്രണയത്തിന്‌ സംഭവിച്ച കളങ്കം വളരെ നന്നായി കുറിപ്പില്‍ അവതരിപ്പിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. മാതാപിതാക്കള്‍ വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്.വല്ലാതെ അസ്വസ്ഥമായി..

    മറുപടിഇല്ലാതാക്കൂ
  16. തികച്ചും ധാര്‍മ്മിക മൂല്യമുള്ളവരെ അസ്വസ്ഥമാക്കുന്ന ഒന്ന്. പ്രണയത്തെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകളില്‍ വിയോജിപ്പുണ്ട്. രണ്ടു പക്ഷവും ഒരുപോലെ സഹകരിച്ചും അംഗീകരിച്ചും ആണ് പിടുത്തങ്ങളും ചുംബനങ്ങളുമൊക്കെ പ്രണയപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മാത്രമല്ല പ്രണയത്തില്‍ മാത്രമല്ല സൌഹൃദപ്പട്ടികയിലും ഇപ്പോള്‍ ഇതൊക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. പ്രണയ ദിനത്തില്‍ കുറിച്ച എഴുത്ത്‌ അര്‍ത്ഥപൂര്‍ണ്ണമായിരുന്നു. ദൈവികമായ പ്രണയത്തിന്റെ തീരങ്ങളില്‍ മോഹങ്ങളുടെ വന്‍ തിരമാലകള്‍ അടിക്കുന്നത്‌ ആശങ്കയോടെ നോക്കി കണ്ടത്‌ നന്നായി. ശരിയാണ്‌. കേരളം നശിക്കാന്‍ പോകുന്നത്‌ സുനാമിയിലൂടെയോ, ഭീകരവാദത്തിലൂടെയോ ആവില്ല പകരം. മൊബെയിലിന്റെയും ഇന്റര്‍നെറ്റിന്റേയും ദുരുപയോഗത്തിലൂടെയാവും

    മറുപടിഇല്ലാതാക്കൂ
  18. കല്യാണീ ഇയാളുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും ശരിയാണ് . എന്ത് ചെയ്യാം വിദേശ സംസ്കാരത്തിന്റെ നല്ല വശങ്ങള്‍ പകര്‍ത്താന്‍ ഇവിടെ ആളില്ല .. എന്തൊക്കെ മോശം വശം ഉണ്ടോ അത് മാത്രം സെലക്റ്റ് ചെയ്യുന്നു .. ഹൈ സ്കൂളില്‍ പഠിക്കുന്ന പിള്ളേര്‍ പോലും കൊണ്ടു നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് കൈ വശം വയ്ക്കുന്നത് .. എന്ത് ചെയ്യാം സമൂഹത്തിന്റെ എല്ലാ മേഖലകളിലും മൂല്യ ച്യുതി വന്നു പൊയ്. കാരണങ്ങള്‍ ആയി എനിക്ക് തോന്നുന്നത് ,
    നമ്മുടെ സംസ്കാരത്തിന്റെ നല്ല വശങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ മുത്തശ്ശിമാരില്ല ( മുത്തശ്ശിമാരെ എല്ലാം വൃദ്ധ സദനത്തില്‍ കൊണ്ടു തള്ളി ),
    സന്ധ്യാ നേരത്ത് പ്രാര്ത്ഥന ഇല്ല ( ആ സമയത്ത് ട്യൂഷന്‍ ആന്‍ഡ് മറ്റു വിദ്യാഭ്യാസ അങ്കങ്ങള്‍ ),
    ഒരു പ്രായത്തിലെ കുട്ടി ഉപയോഗിക്കേണ്ട കാര്യങ്ങള്‍ മാത്രം വാങ്ങ്ങി കൊടുക്കുക . അല്ലാത്തവ ഉപയോഗിക്കുന്നത് കാണുമ്പൊള്‍ അതിനെ നിരുല്സാഹപ്പെടുത്തുക ,
    കുടുംബത്തിലെ പ്രശ്നങ്ങള്‍ ,
    ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി ( ചാരിത്ര്യം എന്നത് എല്ലാത്തിലും മൂല്യം ഉള്ളതെന്ന ബോധം വളര്‍ത്തുക അതിന് നല്ല അമ്മമാര്‍ വേണം ..),


    ഒന്നു കൂടി പറഞ്ഞു കൊള്ളട്ടെ കല്യാണിയുടെ കണ്ടെത്തലുകളിലെ സത്യം എന്റെ കോളേജ് കാലത്തു നേരില്‍ കണ്ടതാണ് . വളരെ വിഷമം തോന്നിയിട്ടുണ്ട് . പിന്നീട് ആരെക്കയോ ചവച്ചു തുപ്പിയ ചണ്ടികലായി ചിലരെ കണ്ടു എന്റെ മുന്നില്‍ അവര്‍ നടത്തിയ പശ്ചാത്താപം മാത്രം മതി അവര്ക്കു സംഭവിച്ച ദുരന്തം മനസ്സിലാക്കാന്‍ .ഇത്തരം
    സത്യങ്ങള്‍ക്ക് സമൂഹത്തിലെ കുറച്ചു പേരെയെങ്കിലും രേക്ഷിക്കാന്‍ കഴിയട്ടെ....,

    സ്നേഹപൂര്‍വ്വം , രാജേഷ് ശിവ

    മറുപടിഇല്ലാതാക്കൂ
  19. കല്യാണി,
    പ്രണയം എന്നത് നന്നായി നിര്‍‌വ്വചിച്ചിരിക്കുന്നു. ശാരീകമായ മനസ്സിലാക്കലുകള്‍ക്കപ്പുറം മാനസ്സികമായൊരു തലം അതിനുണ്ടാവാത്തതിന്റെ ബലഹീനതയാണൂ പല പ്രണയവിവാഹങ്ങളും തകരാന്‍ ഒരു കാരണം..
    പിന്നെ മൊബൈയില്‍ തിരക്കി നടന്ന ആ അഛന്‍, ഇത് ഒരു വര്‍ത്തമാന യാഥാര്‍ഥ്യമാണു.. ഇത്തരം നിരവധി അഛന്മാരെ പലപ്പോഴും കാണാറുണ്ട്.. മക്കളുടെ ജീവിതത്തെക്കുറിച്ച് വാചാലമാകുന്ന അവര്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് ഒന്നും പറയാനുണ്ടാവില്ല. ശരിക്കും ശ്രദ്ധിച്ചാല്‍ കരളില്‍ ഒരു കരച്ചില്‍ കേള്‍ക്കാം..
    വളരെ നന്നായി ലേഖനം... എഴുത്തിന്റെ രീതിയില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍....:)
    അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി.

    മറുപടിഇല്ലാതാക്കൂ
  20. പ്രിയ കല്യാണി
    ശക്തമായ വരികള്‍ കൊള്ളാം
    വിലക്കണ്ട കാര്യങ്ങള് നമ്മള്‍ വിലക്കണം ,ഇത്തരത്തിലുള്ള അപകടങ്ങള് വളരെ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് .കല്യാണിയുടെ എഴുത്തില് ചിലയിടങ്ങളില് ചില കല്ലുകടികള് ഞാന് വായിച്ചു .തുറന്നു എഴുതുന്നതില്‍ ക്ഷമിക്കുക .പാവങ്ങളോടൊക്കെ കുറച്ചു പുച്ഛമാണോ ??
    മൊബൈല് ഫോണ് മുന്പ് പൊങ്ങച്ചത്തിന്റെ ഭാഗമായിരുന്നു ഇന്ന് ജീവിതത്തിന്റെ ഭാഗമായിമാറിയിരിക്കുന്നു .മോബൈല്‍ ഫൊണ്‍ വലിയ സ്വാദിനമാണ് സമുഹത്തില് വരുത്തിയിട്ടുള്ളത് .ഈ മാറ്റത്തെ നാം കാണാതിരുന്നുകൂട.
    പണക്കാര് ഉപയോഗിച്ചാലും പാവപ്പെട്ടവര്‍ ഉപയോഗിച്ചാലും ഭവിക്കുന്നത് ഭിന്നമല്ല . ''സെല്‍ ഫോണ്‍ കൂലി പണിക്കു പോകുന്ന അച്ഛനമ്മമാരുടെ മക്കളുടെ കൈയ്യിലും കാണും കുറഞ്ഞത് ഒരു മൊബൈല് ഫോണ്‍ എങ്കിലും . അപ്പോള്‍ പിന്നെ ഗള്‍ഫുകാരുടെ മക്കളുടെ കാര്യം പറയണോ ?.'' പാവപ്പെട്ടവര്‍ ഉപയോഗിക്കുന്നത് ഒരു കുറ്റമല്ല കല്യാണി . പക്ഷെ വഴിപിഴച്ചു പോകുന്നത് നാം കാണണം . നിങ്ങള്‍ പണക്കാര്‍ മാത്രം ഇതൊക്കെ അനുഭവിച്ചാല്‍ മതിയോ ? ഞങ്ങള്‍ക്ക് എന്താണ് വിലക്ക് ?

    മറുപടിഇല്ലാതാക്കൂ
  21. വളരെ സത്യമാണ് പറഞ്ഞിരിക്കുന്നത്. അത്താഴം കഴിക്കാന്‍ കാശ് ഇല്ല എങ്കിലും, എം പി ത്രീ ഉള്ള മൊബൈല് വാങ്ങുവാന്‍ എല്ലാരും നെട്ടോട്ടം ഓടുന്നു. അല്പതരവും പൊങ്ങച്ചവും മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അത് മാറാത്ത കാലത്തോളം നമ്മുടെ മലയാള സമൂഹം നന്നാവാന്‍ പോകുന്നില്ല.

    മകന് ബ്ലാക്ക്‌ ബെറി വാങ്ങാന്‍ കഴിയാത്തത് കൊണ്ടു യാത്ര ഒരു മാസം കഴിഞ്ഞു മതി എന്ന് തീരുമാനിച്ച പിതാവിനോട് എനിക്ക് സഹതാപം അല്ല തോന്നുന്നത്. പകരം, കൈ നിവര്‍ത്തി ചെവികുട്ടിക്കു ഒരു പൊട്ട് കൊടുത്തിട്ട്, കാര്യം പറഞ്ഞു മനസിലാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. മക്കളെ സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും ഉത്തരവാദിത്വങ്ങളും പറഞ്ഞു മനസിലാക്കുവാനും, നേര്‍വഴിക്ക് നയിക്കുവാനും അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന് വേണം മനസിലാക്കാന്‍. അത് ആരുടെ കുഴപ്പമാണ്?

    സ്കൂളുകളിലും കോളേജുകളിലും ഉള്ള കുട്ടികള്‍ മൊബൈല് വഴി വഴി പിഴാച്ചു പോകുന്നത് നിത്യേന നമ്മള്‍ കാണുന്നുണ്ട് വായിക്കുന്നുദ്. കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പകരം ഉത്തരവാദിത്വ ബോധം ഇല്ലാത്ത മാതാപിതാക്കളെ ആണ് ഇതിന് പഴി ചാരെണ്ടാത്. സ്വന്തം കുട്ടി എവിടെ പോകുന്നു, ആരോടൊക്കെ ഇടപഴകുന്നു, ആരുടെ എങ്കിലും കയ്യില്‍ നിനും വഴി വിട്ട സഹായങ്ങള്‍ സ്വീകരിക്കുന്നുണ്ടോ എന്നൊക്കെയും ശ്രദ്ടിക്കെണ്ടാത് മാതാ പിതാക്കള്‍ തന്നെയാണ്.

    പ്രണയം മാംസത്തിനു വേണ്ടിയുള്ള ഒരു വഴി മാത്രമായി മാറിയിരിക്കുന്നു ഇന്നു.. കാരണം നമ്മുടെ മീഡിയകള്‍. കച്ചവട സംസ്കാരം എന്താണെന്നു അറിയാതെ എടുത്തു നെഞ്ചത്ത് വെച്ചിരിക്കുകയാണ് നമ്മള്‍. സ്കൂളുകളില്‍n മൊബൈല് ഉപയോഗം നിരോധിക്കുകയും, പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ മാതാ പിതാക്കള്‍ സസൂക്ഷ്മം നിരീക്ഷിക്കെണ്ടതും ആകുന്നു. അതുപോലെ ഇത്തരം പ്രലോഭനങ്ങള്‍ നടത്തി കുട്ടികളെ വഴി തെട്ടിക്കുന്നവര്‍ക്ക് നിയമം മാതൃകാപരമായ ശിക്ഷ നല്‍കുവാനും നിയമം വേണം.

    മൊബയില്‍ സാന്കെതികതയില്‍ നമ്മെക്കാളും പതിന്‍ മടങ്ങ് ശേഷി കൈവരിച്ചിട്ടുള്ള അമേരിക്ക പോലെ ഉള്ള വികസിത രാജ്യത്ത് പോലും, മൊബൈല് ഉപഭോഗം നമ്മെക്കാള്‍ തുലോം കുറവാണ്, നമുക്കു വളരെ ചീപ് ആയി കിട്ടുന്ന ഇതൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുക എന്നത് പണ്ടേ നമ്മുടെ സ്വഭാവം ആണല്ലോ.

    മറുപടിഇല്ലാതാക്കൂ
  22. പ്രണയം സര്‍പ്പശയ്യക്കുമീതെ വിഷ ദംശമേല്ക്കാത്ത ഒരു സ്വപ്നം കാണലാണ്.

    മറുപടിഇല്ലാതാക്കൂ
  23. Hi all,

    Would like to invite your attention to a posting on the blog (http://nattapiranthukal.blogspot.com/2008/09/blog-post_28.html) to which you had sent a comment. The author of the article (Dr. Rosy Thampy) sited in that blog has recently published a book. Though the article sighted in the blog is not included in the present book (which will be included in another book to be published shortly titled “Sthrina Athmeyatha”), has many pieces that reflect the varied dimensions of feminine spirituality. If you are interested, you are invited to visit the blog http://sahajeevanam.blogspot.com/ . The site is titled ‘Sahajeevanm’ and is intended to disseminate our (Rosy and my self, Chacko, her friend and associate) views on an alternate life values based on coexistence rather than completion, which of course is the essence of ‘feminine spirituality’. We haevnt gone much on our life philosophy, its live and vibrant in our thoughts and soul, but yet to take shape of a visually expressible idea. Sorry, for being so elaborate, the first few pages of the book “ Strhainathaude Athmabhashanagal” is posted on our blog. If those pages motivate you to read further please go on, or discard this message.


    (For Sahajeevanam, Chacko. crose.blog@gmail.com)
    I am not sure whether Rosy will be responding to your comments, but will certainly go through.

    മറുപടിഇല്ലാതാക്കൂ
  24. കല്ലാണി...
    പ്രണയ ദിനം കഴിഞ്ഞിട്ടിപ്പോ
    രണ്ടാഴ്‌ച കഴിഞ്ഞു..
    ഇപ്പോഴാണ്‌ ഇവിടെയെത്തപ്പെട്ടത്‌...
    പ്രണയത്തെ കുറിച്ച്‌ പറയുന്നതിനിടയില്‍
    പറഞ്ഞ ചില കാര്യങ്ങള്‍
    വല്ലാതെ അര്‍ത്ഥവത്തായിരുന്നു...

    വര്‍ത്തമാനകാലത്തിന്റെ വൈകൃതമായി
    പ്രണയം അധപതിച്ചുവെന്ന തിരിച്ചറിവ്‌
    ലേഖനത്തിന്റെ അവസാനഭാഗങ്ങളില്‍ നിന്നും
    തിരിച്ചറിയുമ്പോഴും...
    ഇതിനൊരു പരിഹാരം നിര്‍ദേശിക്കാന്‍
    കാഴ്‌ചപ്പാടുകളേറെയുളള കല്യാണി
    ശ്രമിക്കാതിരുന്നതെന്തായിരുന്നു...
    എന്നത്‌ അത്ഭുതപ്പെടുത്തി....

    പ്രണയം രതിയുടെ പര്യായമായി
    മാറിയെന്ന യാഥാര്‍ത്ഥ്യം
    എത്ര കാലം നമുക്ക്‌ മറച്ചുപിടിക്കാനാവും...???


    ഇനിയും എഴുതുക
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  25. വരാന്‍ താമസിച്ചു പോയീ എന്ന നിരാശയിലാണ്...കാരണം പറഞ്ഞതൊക്കെ സത്യം തന്നെ... നമ്മുടെ യുവത്വത്തെ വല്ലാതെ നശിപ്പിക്കുന്നു ഈ സെല്‍.. പ്രണയത്തിന്‍റെ മഹത്വം കുറച്ചു കാണുന്നു ചിലര്‍ എങ്കില്‍ അതിന്‍റെ കാരണവും വേറൊന്നാവില്ല..അടുത്ത കാലത്ത് ചില കൂട്ട ആത്മഹത്യകള്‍ തന്നെ ഉദാഹരണം...

    നന്ദി.....ഈ വിഷയം തിരഞ്ഞെടുത്തതിന്......

    മറുപടിഇല്ലാതാക്കൂ
  26. പറഞ്ഞതൊക്കെ സത്യം.. പക്ഷെ .. ഞാന്‍ ഈ നാട്ടുകാരന്‍ അല്ലേയ്...

    മറുപടിഇല്ലാതാക്കൂ
  27. പുതിയ പോസ്റ്റ് ഒന്നും കാണുനില്ലല്ലോ .....ur writing is good...keep writing...

    മറുപടിഇല്ലാതാക്കൂ
  28. Good Post.
    You said the right things in the right way.
    Beautiful style of writing. Congrats..!!

    മറുപടിഇല്ലാതാക്കൂ
  29. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  30. ആരെ കുറ്റപെടുത്തും :) ... മൊബൈലും സെക്സ് ഉം ..മറ്റു പലതും വളര്‍ന്നു വരുന്നതലമുറക്യു പകര്‍ന്നു കൊടുക്കുന്ന നമ്മുടെ സമൂഹത്തിനെ തന്നെയല്ലേ കുറ്റപെടുതെണ്ടത് .

    ഒന്നും മറച്ചുവെക്യതേ ... എല്ലാം തുറന്ന_അടിചെഴ്ത്തുന്നത് വളരെ നന്നായി ഇഷ്ടപെട്ടു :) ... എല്ലാ വിദ ആശംസങള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  31. ശരിയാ ചേച്ചി.. കാലത്തിന്റെ കുത്തൊഴിക്കിൽ നമ്മുടെ സംസ്കാരവും പാര്യമ്പര്യവും എല്ലാം നഷ്ടമായികൊണ്ട് ഇരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  32. thottaalum kuttam.thalodiyaalum kuttam.
    thottillenkil adu valiyoru aparaadam.
    thalodiyillenkil nee oru purushan allenna certificate. nalla penkuttikalkk pranayam oru prashname aakunnilla. adanu nalla PRANAYAM.

    മറുപടിഇല്ലാതാക്കൂ