അതെ ആര്‍ക്കും ഒന്നും തോന്നരുതേ !.
അമ്മ വിളിച്ചതുകൊണ്ടു പോയതാ കേട്ടോ .അമ്മ എന്നും എപ്പോഴും എന്റെ പിന്നാലെയാണ് .
എന്നെ സംശയം ഉള്ളത് കൊണ്ടാണെന്ന് കരുതല്ലേ !.
അല്ല നിങള്‍ അങ്ങനെ കരുതുകയും ഇല്ലാന്ന് അറിയാം . പിന്നെ ഇപ്പോള്‍ തന്നെ സുപ്രിയയെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയതാണ് . സുപ്രിയ എന്ന് മാത്രം പറഞ്ഞതു ബാക്കിയെല്ലാവരും ആണുങള്‍ അല്ലെ .
നമ്മള്‍ എവിടാ പറഞ്ഞു നിര്‍ത്തിയത് ഓ ! മഴയും ഇടിയും അങ്ങനെ ഞങള്‍ രണ്ടു പേരും ആഞ്ഞിലി ചുവട്ടില്‍ നില്‍ക്കുകയായിരുന്നു . എനിക്കാനെകില്‍ തണുപ്പിന്‍റെ കൂടെ ഒരാണിന്റെ കൂടെ ഒറ്റയ്ക്ക് നില്ക്കുന്നു എന്നുള്ള ജാളൃതയും. എന്കിലും ഒളി കണ്ണാല്‍ ഞാന്‍ അവനെയൊന്നു നോക്കി . പെട്ടന്ന് അവന്‍ എന്റെ കൈ കോരിഎടുത്തു നെഞ്ചോടു ചേര്‍ത്തു. പെരുവിരലില്‍ നിന്നും എന്തോ ഒന്നു തലച്ചോറിലേക്ക് പാഞ്ഞത്പോലെ . ചങ്ക് പട പടന്നു ഇടിക്കുന്നു . ഞങള്‍ തമ്മിലുള്ള അകലം പതുക്കെ കുറഞ്ഞുവന്നു അവന്റെ ചുണ്ട് എന്തോ മന്ത്രിക്കുന്നുവോ? .അവന്റെ മുഖം എന്റെ മുഖതേക്ക് അടുപ്പിച്ചു. മോളെ , മഹി
എന്റെ അമ്മയും അവന്റെ കുഞ്ഞമ്മയും ഞങളെ തിരക്കി കുടയും കൊണ്ടു വരികയാണ് .
"ഇവന് ഇടിമിന്നല്‍ ഭയങ്കര പേടിയാ" തല തോര്‍ ത്തുന്നതിനിടെ അവന്റെ കുഞ്ഞമ്മ പറയുന്നതു കേട്ടു .
അതായിരി ക്കുമോ അവന്റെ ചുണ്ട് മന്ത്രിച്ചത്.
ദേ അമ്മ വീണ്ടും വരുന്നു ഇതിന്റെ ബാകി യുണ്ട് പത്താം ക്ലാസില്‍ വച്ചു ഉണ്ടായത് .അത് പിന്നെ പറയാം
2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പത്താം വയസ്സിലെ പണയം .. അല്ല പ്രണയം ആണോ ഈ കഴിഞ്ഞത് ..? ഈശ്വരാ ...
മറുപടിഇല്ലാതാക്കൂങ്ഹും, ഇങ്ങനെ ഒക്കെ ആയിരിക്കുമോ, എല്ലാവരുടെയും മനസ്സില്‍ പ്രണയത്തിന്റെ നാമ്പുകള്‍ മുള പൊട്ടുന്നത് (സാഹിത്യം സാഹിത്യം)?
മറുപടിഇല്ലാതാക്കൂആദ്യ പ്രണയത്തിന്ടെ 'ഹരം' അതുപോലെ പകര്‍ത്തിയിട്ടുണ്ട് ...
മറുപടിഇല്ലാതാക്കൂഇന്നും മനസ്സിലൊരു മധുരിക്കുന്ന ഒരു എന്ധോ ഒരു സുഖം തരുന്ന ..
ആദ്യ പ്രണയത്തിന്‍ടേ ഓര്‍മ്മകള്‍ ... മനോഹരം തന്നെ...
അവിടെ 'ലസ്റ്റ് ' ഞാന്‍ കണ്ടിട്ടില്ല...
വെറും നിഷ്കളന്ഗ മനസ്സുകളുടെ അഭൌമ തിരിചറിയലുകള്‍ ..:)
Lovely writing...keep writing!!
മറുപടിഇല്ലാതാക്കൂബാക്കിയും കൂടി പോരട്ടെ!
മറുപടിഇല്ലാതാക്കൂഅമ്മ വിളിച്ചതുകൊണ്ടു പോയതാ കേട്ടോ
മറുപടിഇല്ലാതാക്കൂഅതു മനസ്സിലായി .. അമ്മ ??
അത് പിന്നെ പറയാം ... എന്നിട്ട് വേഗം പറയു
കല്യാണി
മറുപടിഇല്ലാതാക്കൂപിന്നെയും കല്യാണി കള്ളം പറയില്ലാന്നു ഞാന്‍ വിശ്വസിക്കുന്നു
പത്ത് വയസ്സിലെ കഥ ഇതാണെങ്കില്‍ പത്താം ക്ലാസ്സിലെ കഥ എന്തായിരിക്കും , മോശമകാന്‍ തരമില്ല
എഴുത്തിനു നല്ല ഒഴുക്കൊണ്ടു
ആശംസകള്‍
ഹെന്റെമ്മൊ ഇതുപ്രേമമോ ?
മറുപടിഇല്ലാതാക്കൂ