2009, ഫെബ്രുവരി 14, ശനിയാഴ്‌ച
പ്രണയ ദിനം
എന്താണ് ഇ പ്രണയം എന്നത് കൊണ്ടു ഇന്നത്തെ തലമുറ അര്‍ത്ഥ മാക്കുന്നത്.
ചിന്തിക്കേണ്ട കാര്യം ആണ്. കാരണം പണ്ടത്തെ പോലെയല്ല ഇപ്പോള്‍,
പണ്ടു പ്രണയം കാമുകി കാമുകന്മ്മാരല്ലാതെ ആരും അറിയില്ലായിരുന്നു .ആരെകിലും അറിഞ്ഞാല്‍ പേടിയാ ആരും അറിയാതെ ബുക്കില്‍ നിന്നുകിട്ടിയ പ്രണയ ലേഖനം വായിക്കാന്‍ രണ്ടു ദിവസം വരെ കൊടുനടന്നിട്ടുന്ടു.
ഇന്നു അപതിവില്ല എഴുത്തിനെ കാണാനില്ല.
പകരം സെല്‍ ഫോണ്‍ കൂലി പണിക്കു പോകുന്ന അച്ഛനമ്മമാരുടെ മക്കളുടെ കൈയ്യിലും കാണും കുറഞ്ഞത് ഒരു മൊബൈല് ഫോണ്‍ എങ്കിലും . അപ്പോള്‍ പിന്നെ ഗള്‍ഫുകാരുടെ മക്കളുടെ കാര്യം പറയണോ ?.
ദേരയില്‍ ഒരു ഷോപ്പില്‍ വെച്ചാണ് സുലൈമാനെ പരിചയപ്പെടുന്നത്. കൂട്ടുകാരി ക്ക് വേണ്ടി ഒരു മൊബൈല് തപ്പി പോയതാണ്. "മോളെ ഇ ബാബറി എന്നൊരു മൊബൈല് ഉണ്ടോ എന്നൊന്ന് ചോദിക്കാമോ " ഹിന്ദി ക്കാരനായ ഷോപ്പ് ഉടമയോട് പറഞ്ഞു മനസിലാക്കുന്നതില്‍ പരാജയ പെട്ട അദേഹം എന്നോട് ചോദിച്ചത് . ബാബറി എന്നൊരു കമ്പനിയെ പ്പറ്റി അറിവില്ലാത്ത ഞാന്‍ ഒന്നു കൂടി പേരു ചോദിച്ചു. വിണ്ടും അദ്ദേഹം എന്ന് തന്നെ പറഞ്ഞപ്പോള്‍ കൂട്ടുകാരിയാണ് പറഞ്ഞതു "എടി ഇനി blackberry എന്നാണോ ".ഞാന്‍ പറഞ്ഞു ഹേ അതായിരിക്കില്ല കാരണം 55 വയസ്സിനു മേല്‍ പ്രായം വരുന്ന construction field-ല്‍ ജോലിചെയ്യുന്ന അദേഹം ഇത്തരം വിലകൂടിയ മൊബൈല്‍ വാങ്ങുമോ?. എങ്കിലും
Blackberry എന്നാണോ എന്ന് ചോദിച്ചു.
"അതെ അതായിരിക്കും മോളെ "
"ചേട്ടാ അതിന് നല്ല വില വരും "
"എങ്കിലും എത്രയാകും ?"
ഏറ്റവും കുറഞ്ഞതിനു 2000 ദിര്‍ഹം(ഏകദേശം ഇരുപത്തി ആറായിരം രൂപ ) ആകും
എന്നത് കേട്ടു മുഷിഞ്ഞ നോട്ടുകള്‍ വിണ്ടും പ്ലാസ്റിക്ക് കവറിലേക്ക് തിരിച്ചിട്ട് നിറയുന്ന കണ്ണുകളോടെ നടന്നു നീങ്ങി. ഒപ്പം
"ഇനി അടുത്ത മാസം വരാം നാട്ടില്‍ ഒരുമാസം കൂടി കഴിഞ്ഞു പോകാം ".
ഇ വാക്കുകള്‍ എന്റെ കാതില്‍ വന്നലച്ചു
മൊബൈല്‍ വാങ്ങാന്‍ പറ്റാഞാതോ അതോ നാട്ടില്‍ പോകുന്നത് ഒരു
മാസം കൂടി നീണ്ടതോ അദ്ദേഹ ത്തിന്റെ കണ്ണ് നിറച്ചത് .
പത്താം ക്ലാസ് പരിക്ഷ കഴിഞ്ഞു നാട് വിട്ടതാണ് അയാള്‍ .കുറെ അലഞ്ഞു ഒടുവില്‍ ദുബായ് എന്ന ഇ സ്വപ്പന ഭുമിയില്‍ എത്തിപ്പെട്ടു ഉണ്ടായിരുന്ന രണ്ടു പെങ്ങമ്മാരെ കെട്ടിച്ചുവിട്ടു . കടം വീട്ടി വന്നപ്പോള്‍ ഒത്തിരി വൈകി നുപ്പത്ത്തി അഞ്ചാം വയസില്‍ ആയിരുന്നത്രെ വിവാഹം
ഇപ്പോള്‍ +2 -നു പഠിക്കുന്ന മകനും മകളും പത്തു മാസം തികച്ചു അയാള്‍ കുടുബ ത്തോ ടോത്ത് കഴിഞ്ഞിട്ടില്ല . മകന് വേണ്ടിയിട്ടാണ് മൊബൈല് അതില്ലാതെ അയാള്ക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല കാരണം
അയാളെ ക്കാളും മകന്‍ മൊബൈല്‍ പ്രതീക്ഷിക്കുന്നു .
ഒരു പക്ഷെ വര്‍ഷ വസാനം കുറെ കളിപ്പാട്ടങ്ങളും ആയി വരുന്ന എന്തോ ഒന്നായി പ്പോയോ
അ കുട്ടികളുടെ മനസ്സില്‍ അച്ഛന്‍ ??
അറുനൂറു (ഏകദേശം എയാഴിരത്തി അഞ്ഞുരു രൂപ ) അടിസ്ഥാന ശമ്പളവും ഓവര്‍ ടൈം എല്ലാം കുടി കൂട്ടി ആയിരം ദിര്‍ഹ ത്തിനടുത്ത് വരുന്ന ആ സാദു, മകന് ഏറ്റവു കുടിയ മൊബൈല്‍ വാങ്ങാന്‍ കഷ്ട പ്പെടുന്നു. വീട്ടില്‍ ഇരിക്കുന്ന വര്‍ക്കു അറിയണോ ഇതുവല്ലോം.
സോറി നമ്മള്‍ പറഞ്ഞുവന്നത് പ്രണയം ,
അപ്പോള്‍ അങ്ങനെ നമ്മുടെ കുട്ടികള്ക്ക് സര്‍വ്വ സ്വതന്ത്രര്‍ ആണ് .
ഇഷ്ടം പോലെ സംസാരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ എല്ലാം.
L.K.G ല്‍ പഠിക്കുന്ന കുട്ടിയെ പോലും തല്ലാന്‍ എന്ന് ഗുരു നാഥന്‍ മ്മാര്‍ക്ക് അവകാശം ഇല്ല. തല്ലിയാല്‍ നാളെ കോടതി കേരെന്റ്ടി വരും .
പത്തനം തട്ട യില്‍ അറിയപ്പെടുന്ന ഒരു സ്കൂളിലെ ടീച്ചര്‍ തന്‍റെ ക്ലാസ്സിലെ കുട്ടികളെ കാണരുതാത്ത സാഹചര്യ ത്തില്‍ കണ്ടു .
പിറ്റേ ദിവസം ക്ലാസ്സിലെ എല്ലാ പെണ്‍കുട്ടികളെയും സ്റ്റാഫ് റൂമില്‍ വിളിപ്പിച്ചു ദേഹ പരിശോദന നടത്തി ഞെട്ടി ക്കുന്ന തായിരുന്നു കണ്ടെത്തല്‍ നുപ്പതി രണ്ടു കുട്ടികളില്‍
ഇരുപത്തി നാലു പേരുടേയും അടി വസ്ത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
അതിലും ഭികരമായ വസ്തുത മനസ്സില്‍ ആയതു വിട്ടില്‍ നിന്നും രക്ഷ കര്‍ത്താക്കളെ വിളിപ്പിച്ചപ്പോള്‍ ആയിരുന്നു.
ഇതില്‍ മുന്നേ മൂന്നു പേരുടെ വിട്ടില്‍ നിന്നു മാത്രമേ മൊബൈല് ഫോണ്‍ വാങ്ങി കൊടുത്ത ട്ടു ള്ളൂ. ബാക്കിയെല്ലാം ബസിലെ ഡ്രൈവര്‍ കിളി കണ്ടടോര്‍ ഷോപ്പില്‍ നില്‍ക്കുന്നവര്‍ അങ്ങനെ പലരും വാങ്ങികൊടുതവ.
എങ്ങോട്ടാണ് നമ്മുടെ പുതിയതലമുറ യുടെ പോക്ക്.കോള്‍ നിരക്ക് മിനിട്ടിനു അഞ്ചു പൈസയ്ക്കും പത്തു പൈസയ്ക്കും കൊടുത്തു മൊബൈല്‍ കമ്പനികള്‍ അവരുടെ സ്രിങ്ങ ല വിപുല പ്പെടുതുപോള്‍ കൈവിട്ടു പോകുന്നത് പുതിയ തലമുറയെ ആണ് .
പ്രായ പൂര്‍ത്തിയായ കുട്ടികളുടെ ബാഗ് പരിശോദിക്കുന്ന തു ഇന്നത്തെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്നുകരുതുന്ന അച്ഛനമ്മ മ്മര്‍ക്കണോ തെറ്റ് പറ്റുന്നത് ?.
മക്കള്‍ എവിടെ ഒക്കെ പോകുന്നു ആരാണ് അവരുടെ കൂട്ടുകാര്‍ എന്നൊക്കെ എന്നെത്ര പേര്‍ക്കറിയാം ?.
അമ്പലപ്പുഴയില്‍ നടന്ന സംഭവം തന്നെ ഉദാകരണം. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കട്ടെ!.
ഇന്നത്തെ പ്രണയം ഒരു തരം ഹരം ആണ് നല്ലത് കാണുപോള്‍ (പുറം പുച്ചു ) ഉണ്ടാകുന്ന എന്തോ ഒന്നു (എല്ലാം അങ്ങനെ ആണെന്നല്ല ).
പൂര്‍വ കാമുകി കാമുകന്‍ മ്മാരെ പരിചയ പ്പെടുത്തുന്ന എത്രയോ കാമുകി കാമുകന്‍ മ്മാര്‍ ന്നമ്മുടെ ഇടയില്‍ ഉണ്ട് .
കണ്ടു, ഇഷ്ടപ്പെട്ടു, മിണ്ടി പിന്നെ കടക്കുന്നതു
തപ്പിലും തലോടലിലേക്കും ആണ് ഇത്തരം പ്രണയം യദാര്‍ത്ഥ മാണോ നിന്നെ എപ്പോളും കണ്ടു കൊണ്ടിരി ക്കാന്‍ എന്നും പറഞ്ഞു
കാമുകിയുടെ ശരിരത്തെ മൊബൈല് കാമറയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന കാമുകന്‍. ഒരു നല്ല കാമുകന്‍ ആണോ?.
ഇ തരം സ്ന്ഹേഹം ഓര്ജിനലാണോ?.
ഉമ്മ കൊടുത്തില്ല അല്ലെങ്കില്‍ പിടിക്കാന്‍ കൊടുത്തില്ല എന്ന് പറഞ്ഞു പിണങി പോകുന്ന കാമുകന്‍ അവളെ ക്കാളും അവളുടെ ശരിരത്തെ അല്ലെ പ്രണയിക്കുന്നത്.
പലരും പ്രണയിക്കുന്നത് തന്‍റെ ദുഃഖം പങ്കു വയ്ക്കാനും മന സുഖത്തിനും വേണ്ടിയിട്ടാണ് .
അവിടെ ശരിരം കടന്നു വരൂ മ്പോള്‍ സുക്ഷിക്കണം.
പ്രണയത്തിന്റെ റുട്ട് മാറുന്നു .
ഇപ്പോള്‍ പലരുടെയും മൊബൈലില്‍ കാണാം ബ്ലൂടുത്ത് വഴി ഒഴുകി നടക്കുന്ന സ്രിംകാരങ്ങള്‍
പലതും കേട്ടാല്‍ അറയ്ക്കുന്നവ.
ഭാര്യഭര്‍ത്താക്കന്‍ മ്മാര്‍ തമ്മിലുള്ളതും കാമുകി കാമുകന്മ്മാര്‍ തമ്മിലുള്ളവയും മറ്റും. "കുന്തി " ഫോണ്‍ (വാക്ക് ശരിയാണൊ എന്നറിയില്ല )
ഉപയോഗിച്ചു നാട്ടിലേക്കു വിളിക്കുന്ന വരും ഭാര്യയുടെ അല്ലെന്കില്‍ കാമുകിയുടെ വാക്കുകള്‍ വിണ്ടും കേള്‍ക്കാം എന്നുകരുതി റെക്കോര്‍ഡ് ചെയ്തവയാണിത്തരം സംസാരങ്ങള്‍ .
സുക്ഷിക്കുക!
നമ്മളെ! നമ്മുടെ കുഞ്ഞുങളെ പ്രണയം നല്ലതാണു
പക്ഷെ അത് അതിര് വിടുമ്പോള്‍ പ്രണയം അല്ല സെക്സ് ആണ് അവിടെ സ്നേഹം ഇല്ല
മറിച്ചു കിഴ്പ്പെടുത്തല്‍ ആണ് സുഖ ദുഃഖ ങ്ങള്‍ പങ്കു വെയ്ക്കാന്‍ എല്ലാം മനസിലാക്കുന്ന ഒരാള്‍ നല്ലതാണു. പക്ഷെ അതിനപ്പുറത്തേക്ക് കടക്കരുത് കടന്നാല്‍ ........
സ്നേഹി ക്കുന്നവര്‍ക്കും സ്നേഹിക്കാന്‍ കൊതിക്കുന്നവര്‍ക്കും
ഒരു നല്ല പ്രണയദിനം ആശംസിച്ചു കൊണ്ടു
നിര്ത്തുന്നു ഏതെങ്കിലും തരത്തില്‍ ആര്ക്കെങ്കിലും വേദന തോന്നി എങ്കില്‍ ക്ഷെമ ചോദിക്കുന്നു
നിങളുടെ
കല്യാണി
2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച
ആദ്യ പ്രണയം(പാര്‍ട്ട് 2)
അമ്മ വിളിച്ചതുകൊണ്ടു പോയതാ കേട്ടോ .അമ്മ എന്നും എപ്പോഴും എന്റെ പിന്നാലെയാണ് .
എന്നെ സംശയം ഉള്ളത് കൊണ്ടാണെന്ന് കരുതല്ലേ !.
അല്ല നിങള്‍ അങ്ങനെ കരുതുകയും ഇല്ലാന്ന് അറിയാം . പിന്നെ ഇപ്പോള്‍ തന്നെ സുപ്രിയയെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയതാണ് . സുപ്രിയ എന്ന് മാത്രം പറഞ്ഞതു ബാക്കിയെല്ലാവരും ആണുങള്‍ അല്ലെ .
നമ്മള്‍ എവിടാ പറഞ്ഞു നിര്‍ത്തിയത് ഓ ! മഴയും ഇടിയും അങ്ങനെ ഞങള്‍ രണ്ടു പേരും ആഞ്ഞിലി ചുവട്ടില്‍ നില്‍ക്കുകയായിരുന്നു . എനിക്കാനെകില്‍ തണുപ്പിന്‍റെ കൂടെ ഒരാണിന്റെ കൂടെ ഒറ്റയ്ക്ക് നില്ക്കുന്നു എന്നുള്ള ജാളൃതയും. എന്കിലും ഒളി കണ്ണാല്‍ ഞാന്‍ അവനെയൊന്നു നോക്കി . പെട്ടന്ന് അവന്‍ എന്റെ കൈ കോരിഎടുത്തു നെഞ്ചോടു ചേര്‍ത്തു. പെരുവിരലില്‍ നിന്നും എന്തോ ഒന്നു തലച്ചോറിലേക്ക് പാഞ്ഞത്പോലെ . ചങ്ക് പട പടന്നു ഇടിക്കുന്നു . ഞങള്‍ തമ്മിലുള്ള അകലം പതുക്കെ കുറഞ്ഞുവന്നു അവന്റെ ചുണ്ട് എന്തോ മന്ത്രിക്കുന്നുവോ? .അവന്റെ മുഖം എന്റെ മുഖതേക്ക് അടുപ്പിച്ചു. മോളെ , മഹി
എന്റെ അമ്മയും അവന്റെ കുഞ്ഞമ്മയും ഞങളെ തിരക്കി കുടയും കൊണ്ടു വരികയാണ് .
"ഇവന് ഇടിമിന്നല്‍ ഭയങ്കര പേടിയാ" തല തോര്‍ ത്തുന്നതിനിടെ അവന്റെ കുഞ്ഞമ്മ പറയുന്നതു കേട്ടു .
അതായിരി ക്കുമോ അവന്റെ ചുണ്ട് മന്ത്രിച്ചത്.
ദേ അമ്മ വീണ്ടും വരുന്നു ഇതിന്റെ ബാകി യുണ്ട് പത്താം ക്ലാസില്‍ വച്ചു ഉണ്ടായത് .അത് പിന്നെ പറയാം
2009, ഫെബ്രുവരി 8, ഞായറാഴ്‌ച
ആദ്യ പ്രണയം
ആദ്യ പ്രണയം എന്ന് കേള്‍ക്കുപോള്‍ നിങള്‍ ഓര്‍ക്കും ഒത്തിരി പ്രണയങ്ങള്‍ ഉണ്ടെന്ന് സംശയം വേണ്ട ഒരായിരം പ്രണയം ഉണ്ടായിരുന്നു .പക്ഷെ അവര്‍ എന്നെ പ്രണയി ച്ചി ട്ട് ഉണ്ടെന്നു എനിക്ക് അറിയില്ല. ആദ്യ പ്രണയം തോന്നിയത് എന്റെ ഓര്‍മ ശരിയാണെങ്കില്‍ പത്താം വയസ്സില്‍ ആയിരുന്നു തൊട്ടപ്പുറത്ത് വന്ന മഹേഷിനോട് .(പേരു ശരിയല്ല കാരണം ഇന്നവര്‍ കുടുബ സമേതം ജിവിക്കുക ആയിരിക്കും ഞാന്‍ പ്രണയിച്ചു എന്നറിഞ്ഞു ഭാര്യ യെ ഉപേക്ഷിച്ചു വന്നാല്‍ ....?) അന്ന് വരള്‍ച്ച ഇപ്പോളത്തെ തിനെക്കാളും കുടിയിരിക്കുന്ന സമയം (ഇപ്പോഴും കുറവല്ല ) വേനല വധി ക്കാണ് അവന്‍ ഇവിടെ വന്നത് . ഇവിടെ അവന്‍റെകുഞ്ഞമ്മ യുടെ വീടാണ് എല്ലാദിവസവും നാലുമണി കഴി ഞാന്നു വെള്ളം കൊണ്ടുവരാന്‍ പോകുന്നത് .അതിനും കാരണം ഉണ്ട് അതായതു ഉച്ച തിരിഞ്ഞാണ് മിക്കവാറും മഴ പെയ്യുന്നത് വരള്ച്ച് ആണെന്കിലും ഇടക്കിടെ മഴ കിട്ടും കിട്ടുന്നതോ നല്ല ഇടിയും മിന്നലും കാറ്റും ഉള്ള മഴ . മഴ പെയു ന്നെകില്‍ അന്ന് വെള്ളത്തിന് പോകേണ്ട .അങ്ങനെ അന്നും നാലു മണിക്ക് ശേഷമാണു ഞങള്‍ വെള്ളത്തിന് ഇറങ്ങിയത് പറയട്ടെ അന്ന് ഞങള്‍ തനിച്ചേ ഉണ്ടായി രുന്നോ ള്ളൂ ഒരുനട വെള്ളം കൊണ്ടുവന്ന പോളെക്കും ഞാനും അവനും ആകെ നനഞു കുളിച്ചു കാരണം കലം നിറച്ചു വെള്ളം കോരിയാലും വീട്ടില്‍ വരുപോള്‍ പകുതിയേ കാണു ഓളം തല്ലി ബാക്കി മുഴുവനും പോകും ഞാന്‍ അന്ന് ഇട്ടിരിക്കുന്നത് ഒരു പെറ്റി കോട്ടാണ് ഉഹിക്കാമെല്ലൊ നല്ല കണ്ണാടി പോലെ എല്ലാം കാണാം എനിക്കാകെ ഒരു ഏതാണ്ടുപോലെ അവനെന്നോട് എന്തോ പറയണം എന്ന് ഉള്ളത് പോലെ എനെയു അവനെയും തണിത്തിട്ട് വിറയ്ക്കുന്നു കുറെദൂരം ഉണ്ട് വെള്ളം കോരുന്ന ഇടവുമായി ഏകദേശം പകുതി ആയിക്കാണും ശക്തമായ ഒരു ഇടിമിന്നല്‍ വയറ്റില്‍നിന്നെ ന്തോ ഒന്നു കത്തിപോയതുപോലെ അടുത്ത നിമിഷം ഇടിച്ചു കുത്തിയ മഴയും കയറി ഇരിക്കാന്‍ അടുത്തെങ്ങും ഒറ്റയൊരു വീട് പോലും ഇല്ല. പറഞ്ഞുതീരുന്നതിനു മുന്പേ ഞങള്‍ രണ്ടാളും നനഞു കുളിച്ചു ഒന്നാമതെനനഞു ള്ളനില്പ് പോരാത്തതിന് മഴയും പെട്ടന്നാണ് അടുത്തുള്ള വലിയ ഒരു മരം (ആഞ്ഞിലി ആണെന്നാണ് ഓര്‍മ) ഞങ്ങ ളുടെ കണ്ണില്‍ പെട്ടത് ഒറ്റ ഓട്ടം മായിരുന്നു .ആ മരത്തിനു കിഴില്‍ ഞാനും അവനും ശക്തമായ മഴയും മാത്രം. എനിക്കവനെ നോക്കാന്‍ മടി അവന് എന്നെയും പക്ഷെ പെട്ടന്നാണ് അത് സംഭവിച്ചത് അവന്‍ ...............ശ്ശെ അമ്മ വിളിക്കുന്നു പിന്നെ പറയാം .
2009, ഫെബ്രുവരി 3, ചൊവ്വാഴ്ച
പൊതു ജനം കഴുത -വെറും കഴുതയല്ല കോവര്‍കഴുത
കേരള രാഷ്ട്രിയം ഞാന്‍ ഒരു പാര്‍ടിയുടെയും ആള്‍ ആയിട്ടല്ല എവിടെ പറയുന്നത്
കടപ്പാട് :ചിതം മഗളം
2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച
രാമായണ മാസത്തിലെ നാലമ്പല ദര്‍ശനം
രാമായണ മാസത്തിലെ നാലമ്പല ദര്‍ശനം
കര്‍ക്കിടകത്തിലെ രാമായണ പാരായണം പോലെ തന്നെ പുണ്യം നേടാവുന്ന മറ്റൊന്നാണ് നാലമ്പല ദര്‍ശനം. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍, ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം, എറണാകുളം ജില്ലയിലെ മൂഴിക്കുളം, തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്നീ ക്ഷേത്രങ്ങള്‍ ഒരേ ദിവസം തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പുണ്യം എന്നാണ് വിശ്വാസം. തൃപ്രയാറില്‍ നിര്‍മാല്യം തൊഴുതു ഉച്ച പൂജക്ക് മുമ്പ് പായമ്മല്‍ എത്തണമെന്നാണ് വിശ്വാസം.
നാലമ്പലങ്ങളുടെ ഐതിഹ്യം
പണ്ടൊരിക്കല്‍ മുക്കുവന്‍മാര്‍ കടലില്‍ പോയപ്പോള്‍ നല്ല ഒരു കോള് വലയില്‍ കുരിങ്ങിയത്രേ. കരയില്‍ വന്നു നോക്കുമ്പോള്‍ വലയില്‍ നാല് വിഗ്രഹങ്ങള്‍. ജ്യോതിഷികള്‍ പ്രശ്നം വച്ചു നോക്കിയപ്പോള്‍ ദ്വാപര യുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലായി. ഈ നാല് വിഗ്രഹങ്ങളും നാല് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. ഇതാണ് നാലമ്പലങ്ങളുടെ ഐതിഹ്യം. തൃപ്രയാറില്‍ ശ്രീരാമന്‍, കൂടല്‍മാണിക്യത്തു ഭരതന്‍, മൂഴിക്കുളംത്ത് ലക്ഷ്മണന്‍, പായമ്മല്‍ ശത്രുഘ്നന്‍.
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം
തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശ്രീരാമനെ തൊഴുതു വേണം യാത്ര ആരംഭിക്കാന്‍. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാര്‍. പ്രതിഷ്ട്ട സമയത്തു വിഗ്രഹം എവിടെ പ്രതിഷ്ഠിക്കണമെന്നു സംശയം വന്നു. ദിവ്യമായ ഒരു മയില്‍ പറന്ന് വരുമെന്നും, അതിരിക്കുന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്ന അശരീരി ഉണ്ടായി. ഏറെ കാത്തിട്ടും മയില്‍ വരാതായപ്പോള്‍ പ്രതിഷ്ഠ നടത്തി. അപ്പോള്‍ അതാ മയില്‍ വരുന്നു. ബലിക്കല്ല് വച്ചിടത്താണ് വിഗ്രഹം വെയ്ക്കെണ്ടിയിരുന്നത്. വെടിവഴിപാട്, മീനുട്ടല്‍ എന്നിവയാണ് പ്രധാന വഴിപാടുകള്‍. തൃപ്രയാര്‍ തേവരുടെ ദിവസം ആരംഭിക്കുന്നത് വെടിമുഴക്കത്തോടെ ആണ്. അരിയും, കതളിപ്പഴവുമാണ് മീനുകള്‍ക്ക് ഊട്ടുന്നത്. വൃശ്ചിക മാസത്തിലെ ഏകാദശി , മീന മാസത്തിലെ പൂരം എന്നിവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങള്‍. രാവിലെ മൂന്നു മണിയോടെ നട തുറന്നാല്‍ ഉച്ചക്ക് പന്ത്രണ്ട്ട് മണി വരെ ദര്‍ശനം നടത്താം. വൈകിട്ട് നാല് മണിക്ക് നട തുറന്നാല്‍ അത്താഴപൂജ വരെ നട തുറന്നിരിക്കും. കൂടല്‍മാണിക്യം
ക്ഷേത്രത്തില്‍ നിന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ആണ് അടുത്ത ലക്ഷ്യം . ശ്രീരാമാനുജന്‍ ഭരതന്‍ ആണിവിടെ കുടികൊള്ളുന്നത്. വലിയ നടപന്തല്‍, ഉരുളന്‍ തൂണുകള്‍, കൂത്തമ്പലം, കുലീ പനീതീര്‍ത്ഥം എന്നിവയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ക്ഷേത്രത്തില്‍ മണിക്കിണര്‍ ഇല്ല. പൂജകര്‍മങ്ങള്‍ക്കുള്ള വെള്ളം തീര്‍ത്ത്തില്‍ നിന്നും ആണ് എടുക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉപ ദേവതകളില്ല. എല്ലാ ഭഗവാന്‍ മാരും എവിടെ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അഭീഷ്ട സിദ്ധിക്കായി കൂടുതല്‍ പേരും നേരുന്നത് താമര മാല വഴിപാടാണ്. കൂടല്‍മാണിക്യ സ്വാമി രോഗ മോച്ചകനാണ്. ഉദര രോഗ ശമനത്തിന് വഴുതനങ്ങ നിവേദ്യം ഉണ്ട്. ശ്വാസ കോസ രോഗങ്ങള്‍ക്ക് മീനൂട്ടല്‍ ആണ് വഴിപാട്. സര്‍വ രോഗ ശാന്തിക്കായി മുക്കുടി നിവേദ്യവും ഉണ്ട്.
തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി
തിരുമൂഴിക്കുളം ക്ഷേത്രം ആലുവ ക്കും മാല ക്കും ഇടയിലാണ്. ലക്ഷ്മണനാണ് ഇവിടെ പ്രതിഷ്ഠ. വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. സര്‍പഭയം ഒഴിക്കാന്‍ ആളുകള്‍ ലക്ഷ്മണ സ്വാമിയെ തേടിയെത്തുന്നു. ദക്ഷിണാ മൂര്‍ത്തി യായ ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ഹനുമാന്‍, എന്നിവരുടെ സാന്നിധ്യം ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ പുറത്തു ഗോശാല കൃഷ്ണന്റെ പ്രതിഷ്ടയുമുണ്ട്.
മേടം അത്തം നാളില്‍ കൊടിയേറി തിരുവോണ നാള്‍ ആറാട്ടോടെ സമാപിക്കുന്ന ഉത്സവമാണ് മൂഴിക്കുളത്തെ പ്രധാന ആഘോഷം.
പായമ്മല്‍ ശത്രുന്ഘ്ന സ്വാമി ക്ഷേത്രം
കേരളത്തിലെ ഏക ശത്രുഘ്ന ക്ഷേത്രം ആണ് പായമ്മല്‍ ക്ഷേത്രം. കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് പായമ്മല്‍. മഹാവിഷ്ണുവിന്‍റെ മഹാസുദര്‍ശന ചക്രത്തിന്‍റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം. അത് കൊണ്ടു ഐശ്വര്യത്തിനും ശത്രുദോഷ്ശാന്തിക്കും വേണ്ടി സുദര്സന പുഷ്പാഞ്ജലി യാണ് പ്രധാന വഴിപാട്.
എന്റെ നാട്
നാട് പത്തനംതിട്ട
പത്തനംതിട്ട എന്ന് പറഞ്ഞാല്‍ പ്രകൃതി സുന്ദരമായ നാട്
ഒരു മലയോര ഗ്രാമം
ഇ ഗ്രാമത്തില്‍ റോഡാണോ തോടന്നോ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത
രീതിയില്‍ ആണെന്കിലും എന്റെ നാടിനോട് എനിക്ക് വല്ലാത്ത അടുപ്പമാണ് നമ്മുടെ മണിചെട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ആക്രാന്തം" . എനിക്കൊരു കുട്ടുകാരിയുന്ടു കോന്നിയില്‍ രാധ(സീത)
പിന്നെ ആനക്കുട് പക്ഷെ ഇപ്പം അങ്ങോട്ട് നോക്കണം എങ്കില്‍ പത്തു രൂപ കൊടുക്കണം എന്തിനാണോ എന്തോ?
(പൂര്‍ണമല്ല)